Saturday, September 22nd, 2018

ഹൈ വോള്‍ട്ട്‌സണ്‍

വാട്‌സണ്‍ (117) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ഹൈദരാബാദിന്റെ 178 റണ്‍സ് വിജയലക്ഷ്യം ഒമ്പതു പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു.

Published On:May 28, 2018 | 9:33 am

മുംബൈ: ഷെയ്ന്‍ വാട്‌സന്റെ സൂപ്പര്‍ സെഞ്ചുറിയില്‍ സണ്‍റൈസേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി.
വാട്‌സണ്‍ (117) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ഹൈദരാബാദിന്റെ 178 റണ്‍സ് വിജയലക്ഷ്യം ഒമ്പതു പന്തുകള്‍ ശേഷിക്കെ ചെന്നൈ മറികടന്നു. വിജയവഴിയില്‍ ചെന്നൈയ്ക്കു ഡുപ്ലസിയെയും (10) സുരേഷ് റെയ്‌നയെയും (32) മാത്രമാണ് നഷ്ടമായത്. ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിന്റെ ബൗളിംഗ് കരുത്ത് വ്യക്തമാക്കിയെങ്കിലും മെല്ലെ മെല്ലെ ചാര്‍ജായി ഹൈ വോള്‍ട്ടായി മാറിയ വാട്‌സണിനു മറുതന്ത്രം മെനയാന്‍ വില്യംസണിനു കഴിഞ്ഞില്ല. 57 പന്തില്‍ 11 ഫോറും എട്ടു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിംഗ്‌സ്.
ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പെട്ടെന്ന് പൊളിക്കാന്‍ ഹൈദരാബാദിനു സാധിച്ചെങ്കിലും റെയ്‌നയും വാട്‌സണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കളി മാറ്റിയത്. ഇരുവരും ചേര്‍ന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇതില്‍ 32 റണ്‍സ് മാത്രമായിരുന്നു റെയ്‌നയുടെ സംഭാവന. റെയ്‌ന പുറത്തായ ശേഷം അമ്പാട്ടി റായുഡുവിനെ (പുറത്താകാതെ 16) കൂട്ടുപിടിച്ച് വാട്‌സണ്‍ കിരീടത്തിലേക്ക് കുതിച്ചു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    4 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    9 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    9 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    9 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    12 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള