ചെന്നൈയില്‍ ജഡേജ ചുഴലി; ഇംഗ്ലണ്ട് കറങ്ങി വീണു

Published:December 20, 2016

Cricket Full

 

 

ചെന്നൈ: കരുണ്‍ നായരുടെ ട്രിപ്പിള്‍ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ അഞ്ചാം ടെസ്റ്റില്‍ സൂപ്പര്‍ജയവുമായി ഇന്ത്യ. ഇന്നിങ്‌സിനും 75 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. അവസാന ദിനമായ ഇന്ന് സമനിലയിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷുകാര്‍ 207 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
കനത്ത പ്രതിരോധത്തിലൂന്നി കളിച്ച ഓപണിങ് സഖ്യം അലിസ്റ്റര്‍ കുക്കും(134 പന്തില്‍ 49) കീറ്റോണ്‍ ജെന്നിങ്‌സും(121 പന്തില്‍ 54) 103 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് മടങ്ങിയത്. പിന്നീടെത്തിയ ജോ റൂട്ടും (6) ജോണി ബെയര്‍‌സ്റ്റോയും (1) പ്രതിരോധത്തില്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. മൊയീന്‍ അലി (32)യും ബെന്‍സ്റ്റോക്കുമാണ്(13) ക്രീസില്‍. ജഡേജയുടെ മികച്ച ബൗളിംഗാണ് ഇന്ത്യക്ക് സ്വപ്‌ന തുല്യമാര്‍ന്ന വിജയം നല്‍കിയത്. 48 റണ്‍സ് വഴങ്ങി ജഡേജ ഏഴു വിക്കറ്റ് വീഴ്ത്തി.

അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ട് റണ്‍സെടുത്ത ബട്‌ലറും റണ്ണൊന്നുമെടുക്കാതെ ഡോസണുമാണ് ക്രീസില്‍.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.