Wednesday, April 24th, 2019

കൊല്‍ക്കത്തയെ തകര്‍ത്ത് ചെന്നൈ ഒന്നാമതെത്തി

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തക്ക്് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Published On:Apr 10, 2019 | 10:08 am

ചെന്നൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 109 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 17.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് പത്തു പോയന്റുമായി ചെന്നൈ ഒന്നാമതെത്തി.
മറുപടി ബാറ്റിറ്റിംഗിനിറങ്ങിയ ചെന്നൈക്കായി ഓപ്പണര്‍ വാട്ട്‌സണ്‍ വെറും ഒമ്പത് പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതം 17 റണ്‍സെടുത്തു. തകര്‍ത്തടിച്ച വാട്ട്‌സണെ സുനില്‍ നരെയ്‌നാണ് പുറത്താക്കിയത്. അധികം വൈകാതെ സുരേഷ് റെയ്‌നയും (14) മടങ്ങി.
പിന്നാലെ ക്രീസില്‍ ഒന്നിച്ച ഫാഫ് ഡുപ്ലിസ്് അമ്പാട്ടി റായുഡു സഖ്യം മൂന്നാം വിക്കറ്റില്‍ 46 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് അധികം വിക്കറ്റ് നഷ്ടമില്ലാതെ ഡുപ്ലിസും കേദാര്‍ ജാദവും (8*) ചേര്‍ന്ന് ചെന്നൈയെ വിജയത്തിലെത്തിച്ചു. ഡുപ്ലെസിസ് 45 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 43 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

 

LIVE NEWS - ONLINE

  • 1
    59 mins ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    4 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം