Friday, April 26th, 2019

ചെന്നൈക്ക് മൂന്നാം ജയം

      മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6 വിക്കറ്റിന് കീഴടക്കി. ചെന്നൈയുടെ മൂന്നാം ജയവും മുംബയുടെ നാലാം തോല്‍വിയുമാണിത്. മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ നായകന്‍ രോഹിത് ശര്‍മ്മയും (50) കീറോണ്‍ പൊള്ളാഡും (64) അതിവേഗ അര്‍ദ്ധസെഞ്ച്വറികളുമായി രക്ഷയ്‌ക്കെത്തിയതിനാല്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ചെന്നൈ 16.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. … Continue reading "ചെന്നൈക്ക് മൂന്നാം ജയം"

Published On:Apr 18, 2015 | 9:38 am

Chennai Super Kings Full

 

 

 

മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6 വിക്കറ്റിന് കീഴടക്കി. ചെന്നൈയുടെ മൂന്നാം ജയവും മുംബയുടെ നാലാം തോല്‍വിയുമാണിത്.
മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ നായകന്‍ രോഹിത് ശര്‍മ്മയും (50) കീറോണ്‍ പൊള്ളാഡും (64) അതിവേഗ അര്‍ദ്ധസെഞ്ച്വറികളുമായി രക്ഷയ്‌ക്കെത്തിയതിനാല്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ചെന്നൈ 16.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡ്വെയിന്‍ സ്മിത്തും (62), ബ്രണ്ടന്‍ മക്കുല്ലവും (46), സുരേഷ് റെയ്‌നയുമാണ് (പുറത്താകാതെ 43) ചെന്നൈയെ അതിവേഗം ജയത്തിലെത്തിച്ചത്. മുംബൈയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ചെന്നൈ ബൗളര്‍ ആശിഷ് നെഹ്‌റയാണ് മാന്‍ ഒഫ് ദ മാച്ച്.

LIVE NEWS - ONLINE

  • 1
    38 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    3 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    3 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു