Thursday, April 25th, 2019

വിജയം മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ലഭിച്ച പിന്തുണ: ചെറിയാന്‍

ബിജെപിയിലെയും യുഡിഎഫിലെയും സാധാരണ പ്രവര്‍ത്തകര്‍ തനിക്ക് വോട്ടു ചെയ്തു

Published On:May 31, 2018 | 10:25 am

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ തുടക്കമാണ് ചെങ്ങന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാന്‍ പ്രതികരിച്ചു. ബിജെപിയിലെയും യുഡിഎഫിലെയും സാധാരണ പ്രവര്‍ത്തകര്‍ തനിക്ക് വോട്ടു ചെയ്തു. കേരളാ കോണ്‍ഗ്രസിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ലഭിച്ച പിന്തുണ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ചു തള്ളി. ഒരു തെരഞ്ഞെടുപ്പിലും ഇതുവരെ കാണാത്ത തരത്തിലുള്ള പ്രവര്‍ത്തനവും ഏകോപനവുമാണ് ചെങ്ങന്നൂരില്‍ ഇടതുമുന്നണി കാഴ്ചവച്ചത്. തന്റെ വിജയത്തിനായി മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം