Thursday, September 20th, 2018

ചെങ്ങന്നൂര്‍ എല്‍ഡിഎഫ് മുന്നേറുന്നു

4500 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നത്.

Published On:May 31, 2018 | 8:50 am

ആലപ്പുഴ:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രിസ്ത്യന്‍ കോളേജില്‍ പുരോഗമിക്കവെ എല്‍.ഡി.എഫിന് ലീഡ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 1881 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു. സജി ചെറിയാന് 6791 വോട്ടാണ് ഇതുവരെ ലഭിച്ചത്. യു.ഡി.എഫിന് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13ലും എല്‍.ഡി.എഫ് ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 4905 വോട്ടാണുള്ളത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് 2890 വോട്ടാണുള്ളത്.
അതേസമയം, തപാല്‍ വോട്ടിനായി അയച്ച ആകെ 797 ബാലറ്റുകളില്‍ 12 എണ്ണം മാത്രമാണ് തിരിച്ചു വന്നത്. 785 വോട്ടുകള്‍ എത്തിയിട്ടില്ല. എട്ട് മണിക്ക് മുമ്പ് എത്താത്തതിനാല്‍ ഇവ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    26 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി