Tuesday, November 20th, 2018

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം

വീറും വാശിയുമേറിയ ഈ തെരഞ്ഞെടുപ്പില്‍ ആരുവിജയിച്ചാലും ഭൂരിപക്ഷം ഉയര്‍ന്നതായിരിക്കില്ലെന്നാണ് വിലയിരുത്തുന്നത്.

Published On:May 26, 2018 | 10:02 am

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. 28ന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിനാണ് അവസാനിക്കുന്നത്. 1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. 2016ല്‍ 74.36 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. അന്ന് 1,95,493 വോട്ടര്‍മാരില്‍ 1,45,363 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാട്ടിലെ എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാന്‍ മുന്നണികള്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കാലാവസ്ഥകൂടി അനുകൂലമായാല്‍ പോളിംഗ് ശതമാനം ഉയരുമെന്നാണ് സൂചന.
7983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ 2016ല്‍ വിജയിച്ചത്. കടുത്ത ത്രികോണ മത്സരത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് 52,880, യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് 44,897, ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളക്ക് 42,682 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. കോണ്‍ഗ്രസ് റെബലായി മത്സരിച്ച ശോഭന ജോര്‍ജിന് 3966 വോട്ട് ലഭിച്ചു. ശോഭനയുടെ സ്ഥാനാര്‍ഥിത്വമാണ് വിഷ്ണുനാഥിന്റെ പരാജയത്തിന് വഴിയൊരുക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വീറും വാശിയുമേറിയ ഈ തെരഞ്ഞെടുപ്പില്‍ ആരുവിജയിച്ചാലും ഭൂരിപക്ഷം ഉയര്‍ന്നതായിരിക്കില്ലെന്നാണ് വിലയിരുത്തുന്നത്. കൈ ചിഹ്നത്തില്‍ കോണ്‍ഗ്രസിലെ ഡി. വിജയകുമാര്‍, താമര ചിഹ്നത്തില്‍ പി.എസ്. ശ്രീധരന്‍ പിള്ള, ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ സജി ചെറിയാന്‍ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    3 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    6 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല