Friday, April 19th, 2019

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

കണ്ണൂരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് പ്രശ്‌നത്തിന് പരിഹാരമായി

Published On:May 24, 2018 | 11:41 am

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഏറെ മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
വികസന പദ്ധതികള്‍ അതിവേഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദേശീയപാതക്കായി കണ്ണൂരില്‍ സ്ഥലമേറ്റമെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി അവയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചു.
കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ മാത്രം അഭിരമിക്കുന്നുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളം മികച്ച സംസ്ഥാനമെന്ന് കേന്ദ്രം പറഞ്ഞാല്‍ അങ്ങനെയല്ലെന്ന് ആന്റണിക്ക് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിക്കാരും ആകുകയാണെന്നും പിണറായി പരിഹസിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം