Thursday, April 25th, 2019

ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കാന്‍ രണ്ട് കുരുന്നുകള്‍

പയ്യന്നൂര്‍ ബി എം എം എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജനും പെരളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീരാമുമാണ് ചെണ്ടയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

Published On:Nov 8, 2017 | 10:58 am

കണ്ണൂര്‍: വാദ്യകലയുടെ രംഗത്തേക്ക് ചുവടുവെക്കാന്‍ തയ്യാറായി 2 കുരുന്നുകള്‍. പയ്യന്നൂര്‍ ബി എം എം എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏഴു വയസ്സുകാരന്‍ നിരഞ്ജനും പെരളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പത്തു വയസ്സുകാരന്‍ ശ്രീരാമുമാണ് ചെണ്ടയില്‍ താളമൊരുക്കാന്‍ തയ്യാറെടുക്കുന്നത്. തൃക്കരിപ്പൂര്‍ ജയരാമ മാരാരുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ രണ്ട് പേരും നാളെ വൈകുന്നേരം ആറ് മണിക്ക് തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിലാണ് ഇരട്ട തായമ്പക അവതരിപ്പിച്ചു കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്. ചെമ്പട വട്ടം മുതല്‍ ഇരുകിട വരെ കൊട്ടിയായിരിക്കും ഇവരുടെ ഇരട്ട തായമ്പക അവതരണം.
ആറ് വയസ്സായപ്പോള്‍ തന്നെ പയ്യന്നൂരിന്റെ പൈതൃക കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളിയില്‍ ഗുരുവായ മുത്തച്ഛന്‍ പയ്യന്നൂര്‍ പ്രഭാകരന്റെ കീഴില്‍ പരിശീലനം നടത്തി അവതരിപ്പിച്ച നിരഞ്ജന്‍ സി എം പി നേതാവായ ബി സജിത്ത് ലാലിന്റെയും പ്രസീനയുടെയും മകനാണ്. കൊഴുമ്മലിലെ ദിവാകരന്റെയും സതിയുടെയും മകനാണ് ശ്രീറാം.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു