Friday, September 21st, 2018

സിറിയയില്‍ രാസായുധം നടത്തിയിട്ടില്ലെന്ന് റഷ്യ

ദൂമായില്‍ ഹെലികോപ്റ്ററില്‍ നിന്നു ബാരല്‍ ബോംബ് വര്‍ഷിച്ചെന്നും ഇതില്‍നിന്നുള്ള ക്ലോറിന്‍ ഗ്യാസു ശ്വസിച്ചു നിരവധി പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

Published On:Apr 9, 2018 | 9:33 am

മോസ്‌കോ: സിറിയയിലെ ദൂമാ നഗരത്തില്‍ സിറിയന്‍ സൈന്യം രാസായുധാക്രമണം നടത്തിയിട്ടില്ലെന്നും മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റഷ്യ. സിറിയന്‍ സര്‍ക്കാരിനെതിരായ ഗൂഢമായ നീക്കമാണിതെന്നും ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് വിദഗ്ധരെ അയച്ച് പരിശോധനകള്‍ നടത്താന്‍ തയാറാണെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ ഇന്നലെയാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തില്‍ വിമതരുടെ പിടിയിലുള്ള ഈസ്റ്റേണ്‍ഗൂട്ടായിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 പേര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. 500ല്‍ അധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരണസംഖ്യ 150 ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ദൂമായില്‍ ബോംബ് ഷെല്‍ട്ടറുകള്‍ക്കു സമീപം ഹെലികോപ്റ്ററില്‍ നിന്നു ബാരല്‍ ബോംബ് വര്‍ഷിച്ചെന്നും ഇതില്‍നിന്നുള്ള ക്ലോറിന്‍ ഗ്യാസു ശ്വസിച്ചു ശ്വാസംമുട്ടിയാണു മിക്കവരും മരിച്ചതെന്നുമാണ് പറയപ്പെടുന്നത്.

 

LIVE NEWS - ONLINE

  • 1
    41 mins ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 2
    3 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 3
    3 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 4
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 5
    6 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 6
    10 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 7
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 8
    11 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 9
    11 hours ago

    പെട്രോളിന് ഇന്നും വില കൂടി