Sunday, January 20th, 2019

രാസായുധ നിരോധന സംഘം ഇന്ന് സിറിയയില്‍

വിമതരുടെ മേഖലയില്‍ രാസായുധപ്രയോഗം നടത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റഷ്യ വ്യക്തമാക്കി.

Published On:Apr 18, 2018 | 8:56 am

ഡമാസ്‌കസ്: അന്താരാഷ്ട്ര രാസായുധ നിരോധന അന്വേഷണ സംഘം ഇന്ന് സിറിയന്‍ നഗരമായ ദൂമയില്‍ പരിശോധനക്കെത്തും. ദൂമയില്‍ ബശ്ശാര്‍ സൈന്യം വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സംഘം അന്വേഷണത്തിനായി വരുന്നത്. അതേസമയം, ഇവരെ ദൂമയിലേക്ക് സിറിയയും റഷ്യയും കടത്തിവിടുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനിടെ വിമതരുടെ മേഖലയില്‍ രാസായുധപ്രയോഗം നടത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റഷ്യ വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ സിറിയയിലെ രണ്ട് വ്യോമതാവളങ്ങളെ ലക്ഷ്യംവെച്ച രണ്ട് മിസൈലുകള്‍ പ്രതിരോധ സേന വെടിവെച്ചിട്ടു. ഡമാസ്‌കസിലെയും ഹിംസ് പ്രവിശ്യയിലെ ശയ്‌റാത് വ്യോമതാവളത്തിലുമെത്തിയ രണ്ട് മിസൈലുകളാണ് തകര്‍ത്തത്. യു.എസ് സഖ്യരാജ്യങ്ങളുടെ വ്യോമാക്രമണം നടന്നതിനു പിന്നാലെയാണ് മിസൈലുകള്‍ തൊടുത്തതെന്ന് സംശയിക്കുന്നു.
ആക്രമണം തങ്ങളുടെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമാണെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    21 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം