Saturday, November 17th, 2018

വാഹന പരിശോധന കര്‍ശനമാക്കുന്നു

ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പ് അതിരാവിലെയും രാത്രിയിലും വാഹനപരിശോധന കര്‍ശനമാക്കുന്നു. പകല്‍സമയത്തു പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞതായിട്ടാണു റിപ്പോര്‍ട്ട്. എന്നാല്‍ രാത്രിയില്‍ നിരത്തുകള്‍ വിജനമാകുന്നതോടെ അമിതവേഗവും അപകട നിലയിലുള്ള ഡ്രൈവിങ്ങും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണു പരിശോധന രാത്രിയിലേക്കും വ്യാപിപ്പിക്കുന്നത്. അതിരാവിലെയും പരിശോധന നടത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് ആറിനു ശേഷവും ഇനി പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പരിശോധനകള്‍ കൂടുതല്‍ വ്യാപിപ്പിക്കുമ്പോഴും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ഇന്നലെ … Continue reading "വാഹന പരിശോധന കര്‍ശനമാക്കുന്നു"

Published On:Sep 28, 2013 | 6:09 pm

ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പ് അതിരാവിലെയും രാത്രിയിലും വാഹനപരിശോധന കര്‍ശനമാക്കുന്നു. പകല്‍സമയത്തു പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞതായിട്ടാണു റിപ്പോര്‍ട്ട്. എന്നാല്‍ രാത്രിയില്‍ നിരത്തുകള്‍ വിജനമാകുന്നതോടെ അമിതവേഗവും അപകട നിലയിലുള്ള ഡ്രൈവിങ്ങും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണു പരിശോധന രാത്രിയിലേക്കും വ്യാപിപ്പിക്കുന്നത്. അതിരാവിലെയും പരിശോധന നടത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് ആറിനു ശേഷവും ഇനി പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പരിശോധനകള്‍ കൂടുതല്‍ വ്യാപിപ്പിക്കുമ്പോഴും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 112 കേസുകളെടുത്തു. 14 പേരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനു നോട്ടീസ് നല്‍കി. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച 74 പേര്‍ക്കെതിരെ കേസുണ്ട്. ലൈസന്‍സില്ലാതെ ഡ്രൈവിങ് നടത്തിയ 12 പേര്‍ക്കും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 14 പേര്‍ക്കുമെതിരെ കേസെടുത്തു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു