Wednesday, April 24th, 2019

തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍….

ചുണ്ട് നാവു കൊണ്ട് നനയ്ക്കാതിരിക്കുക. അത് കൂടുതല്‍ നിര്‍ജ്ജലീകരണത്തിനിടയാക്കും

Published On:Nov 27, 2017 | 9:49 am

തണുപ്പുകാലം തുടങ്ങിയാല്‍ ചുണ്ടുകള്‍ വരണ്ടു പൊട്ടാന്‍ തുടങ്ങും. പലര്‍ക്കും ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അസഹ്യമായ നീറ്റലും, വരണ്ട് പോകുന്നതും, ഇത് പ്രശ്‌നമാക്കുന്നു. എന്നാല്‍ തണുപ്പ് കാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് പരിഹരിക്കാന്‍ ചില എളുപ്പ വഴികളുണ്ട്. ചില ടിപിസ്.
ചുണ്ട് വരണ്ട് പൊട്ടുമ്പോള്‍ പലരും ചെയ്യുന്നത് നാവ് കൊണ്ട് നനയ്ക്കുകയാണ്. എന്നാല്‍ ചുണ്ട് നാവു കൊണ്ട് നനയ്ക്കാതിരിക്കുക. അത് കൂടുതല്‍ നിര്‍ജ്ജലീകരണത്തിനിടയാക്കും. അതിനാല്‍ തന്നെ ലിപ് ബാം ഉപയോഗിക്കുന്നതാണ് നല്ലത്. അടര്‍ന്ന് നില്‍ക്കുന്ന തൊലി കടിച്ചെടുക്കുന്ന സ്വഭാവമാണ് പലര്‍ക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ചുണ്ട് കൂടുതല്‍ പൊട്ടാന്‍ കാരണമാവുന്നു. ചുണ്ട് പൊട്ടാന്‍ തുടങ്ങിയാല്‍ കറ്റാര്‍ വാഴയുടെ നീര് പുരട്ടുന്നത് നല്ലതാണ്. രാവിലെ മുഖം കഴുകുന്നതിന് മുമ്പ് ചുണ്ടില്‍ വെളിച്ചെണ്ണയോ, ലിപ് ബാമോ പുരട്ടുന്നത് നല്ലതാണ്. മുഖം കഴുകുമ്പോള്‍ ഉപയോഗിക്കുന്ന സോപ്പ്, ഫേസ് വാഷ് എന്നിവ ചുണ്ട് കൂടുതല്‍ ഡീ ഹൈഡ്രേറ്റ് ആക്കുന്നു. മൃത കോശങ്ങള്‍ നീക്കം ചെയ്യുന്നത് നല്ലതാണ്. അതിനായി തേനും, പഞ്ചസാരയും കലര്‍ത്തിയ മിശ്രിതം ചുണ്ടില്‍ തേച്ച് മസ്സാജ് ചെയ്താല്‍ മതി. അതിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് കളയുക, തുടര്‍ന്ന് ലിപ് ബാം തേക്കാം. തണുപ്പ് കാലത്ത് ചുണ്ടില്‍ വെണ്ണയോ, നെയ്യോ പുരട്ടുന്നത് എന്തു കൊണ്ടും നല്ലതാണ്‌

LIVE NEWS - ONLINE

  • 1
    60 mins ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    5 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    5 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147