Sunday, November 18th, 2018

ചെങ്ങന്നൂരില്‍ കനത്ത പോളിംഗ്

എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Published On:May 28, 2018 | 8:59 am

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടര വരെ 12 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കൃത്യം ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളിലെല്ലാം ഉള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും എല്‍.ഡി.എഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിലെ വിജയം സുനിശ്ചിതമാണെന്ന് ഇരുവരും പ്രതികരിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷ പങ്കുവെച്ചു. എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.
രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യു.ഡി.എഫിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പിച്ചാണ് 2016ല്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂര്‍ ഇടതുവഴിക്കാക്കിയത്. അന്ന് ശക്തമായ ത്രികോണ മല്‍സരത്തില്‍ എല്‍.ഡി.എഫ് 52,880 (36.38%) വോട്ടും യു.ഡി.എഫ് 44897 (30.89%) വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള 42682 (29.36%) വോട്ടും നേടിയിരുന്നു.
ഇക്കുറി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഒരുമാസവും അതിനുമുമ്പ് രണ്ട് മാസവുമായി പ്രചാരണത്തിന് കിട്ടിയെന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുവലതുമുന്നണികള്‍ക്കും കഴിഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    12 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    16 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    17 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    18 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    18 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി