Thursday, September 19th, 2019

ശ്വാസമടക്കി ഇന്ത്യ മന്ത്രിക്കുന്നു ച…ന്ദ്ര…യാ…ന്‍

നാളെ പുലര്‍ച്ചെ ഒന്നരക്കും രണ്ടരക്കുമിടയില്‍ ലക്ഷ്യത്തിലെത്തും

Published On:Sep 6, 2019 | 10:20 am

ബംഗലൂരു: ഇന്ത്യയും ഐ.എസ്.ആര്‍.ഒ.യും അഭിമാനനേട്ടത്തിന് മണിക്കൂറുകള്‍മാത്രം അകലെ. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാളെ പുലര്‍ച്ചെ ഒന്നരക്കും രണ്ടരക്കുമിടയില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ ലാന്‍ഡര്‍ ഇറങ്ങും. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ലക്ഷ്യത്തിലേക്കെത്തുന്നത്.
ഉത്കണ്ഠനിറഞ്ഞ നിമിഷമെന്ന് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ച ദൗത്യം ലക്ഷ്യത്തിലെത്തുമ്പോള്‍ അതിന് സാക്ഷിയാവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എസ്.ആര്‍.ഒ.യിലുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത എഴുപതോളം വിദ്യാര്‍ത്ഥികളും അദ്ദേഹത്തിനൊപ്പമുണ്ടാകും.
ലാന്ററിനെ സുരക്ഷിതമായി സാവധാനം ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ ദൗത്യമാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍2 ബഹിരാകാശ രംഗത്ത് നാഴികക്കല്ലായിരിക്കുമെന്ന് മംഗള്‍യാന്‍ പ്രോഗ്രാം ഡയറക്ടറായിരുന്ന അണ്ണാദുരൈയും വ്യക്തമാക്കി.
ജൂലൈ് 22നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ സഞ്ചരിക്കുന്നത്.
ഓര്‍ബിറ്റര്‍ 96125 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റുകയാണ്. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിംഗ് ആന്റ്് കമാന്റ്് നെറ്റ്‌വര്‍ക്കിലെയും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെയും ശാസ്ത്രജ്ഞര്‍ ലാന്‍ഡറിന്റെ പ്രവര്‍ത്തനം വിലയിരുത്തി. എല്ലാം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലാന്‍ഡറിനെ സുരക്ഷിതമായി ഇറക്കാന്‍ കഴിയുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ നേടിയ നേട്ടം ഇന്ത്യക്കും സ്വന്തമാകും.

 

 

LIVE NEWS - ONLINE

 • 1
  39 mins ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 2
  1 hour ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 3
  1 hour ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 4
  1 hour ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 5
  2 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 6
  2 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

 • 7
  2 hours ago

  നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

 • 8
  3 hours ago

  മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

 • 9
  3 hours ago

  തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്