Thursday, September 19th, 2019

വിജയചന്ദ്രയാന്‍..!

നിര്‍ണായകഘട്ടം പിന്നിട്ടു ചന്ദ്രന്റെ ഭ്രമണപഥത്തില്‍

Published On:Aug 20, 2019 | 10:36 am

ബംഗളൂരു: ചന്ദ്ര പര്യവേക്ഷണത്തിന്റെ മറ്റൊരു നിര്‍ണായക ഘട്ടം കൂടി ചന്ദ്രയാന്‍ 2 പേടകം വിജയകരമായി പിന്നിട്ടു. ആറു ദിവസത്തെ യാത്രക്ക് ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. രാവിലെ 8.30നും 9.30നും ഇടയില്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ചാണ് പേടകം ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം 118 കിലോമീറ്റും അകന്ന ദൂരം 18078 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്.
ആഗസ്റ്റ് 14ന് ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തെത്തിയ ചന്ദ്രയാന്‍ രണ്ട് ഗതിമാറ്റ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. ഇതിനായി ആഗസ്റ്റ് 21, സെപ്റ്റംബര്‍ ഒന്ന് എന്നീ തീയതികളിലായി നാലു തവണ ഭ്രമണപഥം മാറ്റുന്ന ദൗത്യം നടക്കും.
2008 ഒക്‌ടോബര്‍ 22നാണ് ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍1 ഇന്ത്യ വിക്ഷേപിച്ചത്. സെപ്റ്റംബര്‍ ഏഴിന് നിര്‍ണായകമായ സോഫ്റ്റ് ലാന്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

 

LIVE NEWS - ONLINE

  • 1
    13 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    38 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    38 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    48 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്