Monday, July 15th, 2019

ചന്ദ്രബോസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

    തൃശൂര്‍: നിസാമിനു ജയിലില്‍ ഫോണ്‍ വിളിക്കുന്നതുള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപ്പെട്ടു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നല്‍കും. പരോളിനും ജാമ്യത്തിനുമായി നിസാം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ, വിചാരണ ക്കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സി.പി. ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും ജമന്തി മുഖ്യമന്ത്രിക്കു നല്‍കുന്ന പരാതിക്കൊപ്പമുള്ള നിവേദനത്തില്‍ ആവശ്യപ്പെടും. നിസാമിനു ജയിലില്‍ സുഖസൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു നാളുകള്‍ക്കുമുമ്പു ജമന്തി തൃശൂര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനിയെ ഫോണില്‍ … Continue reading "ചന്ദ്രബോസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കും"

Published On:Oct 24, 2016 | 9:10 am

 

 

തൃശൂര്‍: നിസാമിനു ജയിലില്‍ ഫോണ്‍ വിളിക്കുന്നതുള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപ്പെട്ടു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നല്‍കും. പരോളിനും ജാമ്യത്തിനുമായി നിസാം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ, വിചാരണ ക്കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സി.പി. ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും ജമന്തി മുഖ്യമന്ത്രിക്കു നല്‍കുന്ന പരാതിക്കൊപ്പമുള്ള നിവേദനത്തില്‍ ആവശ്യപ്പെടും.
നിസാമിനു ജയിലില്‍ സുഖസൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു നാളുകള്‍ക്കുമുമ്പു ജമന്തി തൃശൂര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനിയെ ഫോണില്‍ പരാതി അറിയിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കാനിരിക്കെയാണു ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ചു സഹോദരങ്ങള്‍തന്നെ നിസാമിനെതിരേ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണു സംഭവത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു ജമന്തി മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    5 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    9 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    12 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ