രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.
രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച നിരാഹാര സത്യഗ്രഹം ഡല്‍ഹിയില്‍ തുടങ്ങി. രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തിയ ശേഷം രാവിലെ എട്ടിന് ആന്ധ്ര ഭവനില്‍ തുടങ്ങിയ സത്യഗ്രഹത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.
2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. സംസ്ഥാനത്തോട് തുടരുന്ന കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ നിന്ന് നായിഡുവിന്റെ ടി.ഡി.പി ഇറങ്ങിപ്പോയിരുന്നു.