Wednesday, September 19th, 2018

ചമ്രവട്ടംപദ്ധതി ദേശീയ ശ്രദ്ധനേടും : മന്ത്രി പി.ജെ. ജോസഫ്

മലപ്പുറം: ചമ്രവട്ടംപദ്ധതി ദേശീയ ശ്രദ്ധനേടാന്‍ കെല്‍പ്പുള്ളതാണെന്ന് മന്ത്രി പി.ജെ. ജോസഫ്. വാട്ടര്‍ സ്‌പോര്‍ട്‌സിന് അനന്തസാധ്യതകളുള്ള മേഖലയാണ് പദ്ധതിപ്രദേശമെന്നും ഇത് യാഥാര്‍ഥ്യമായാല്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ചമ്രവട്ടം പുഴയോര സ്‌നേഹപാത നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വികസനത്തിന് ഏറ്റവും യോജ്യമായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുഴയോര സ്‌നേഹപാത ഒരുവര്‍ഷംകൊണ്ടുതന്നെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വഹിച്ച കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, തിരൂര്‍ … Continue reading "ചമ്രവട്ടംപദ്ധതി ദേശീയ ശ്രദ്ധനേടും : മന്ത്രി പി.ജെ. ജോസഫ്"

Published On:Oct 8, 2013 | 5:03 pm

മലപ്പുറം: ചമ്രവട്ടംപദ്ധതി ദേശീയ ശ്രദ്ധനേടാന്‍ കെല്‍പ്പുള്ളതാണെന്ന് മന്ത്രി പി.ജെ. ജോസഫ്. വാട്ടര്‍ സ്‌പോര്‍ട്‌സിന് അനന്തസാധ്യതകളുള്ള മേഖലയാണ് പദ്ധതിപ്രദേശമെന്നും ഇത് യാഥാര്‍ഥ്യമായാല്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ചമ്രവട്ടം പുഴയോര സ്‌നേഹപാത നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വികസനത്തിന് ഏറ്റവും യോജ്യമായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുഴയോര സ്‌നേഹപാത ഒരുവര്‍ഷംകൊണ്ടുതന്നെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വഹിച്ച കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത്, ജില്ലാ പഞ്ചായത്ത് അംഗം എം.പി. കുമാരു, തൃപ്രങ്ങോട് പഞ്ചായത്ത് അംഗങ്ങളായ ടി.വി. ലൈല, പാട്ടത്തില്‍ ഇബ്രാഹിംകുട്ടി, വി.പി. കുഞ്ഞാലിക്കുട്ടി, സി. കുട്ടന്‍, രാജ് കെ. ചാക്കോ, എ. അലിക്കുട്ടി, കെ. കിഷോര്‍, കെ.പി. ഗണേശന്‍, ആര്‍. മുഹമ്മദ് ഷാ, ഐഡിആര്‍ബി ചീഫ് എന്‍ജിനീയര്‍ വി.കെ. മഹാനുദേവന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. രാജേന്ദ്രകുമാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എ.വി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 2.5 കോടിയും ജലസേചന വകുപ്പില്‍നിന്നുള്ള 1.25 കോടിയും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക.

LIVE NEWS - ONLINE

  • 1
    1 min ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 2
    1 hour ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 3
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 4
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 5
    7 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 6
    8 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 7
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    10 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി