Thursday, February 21st, 2019

ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ട് സെമിയില്‍

                കാര്‍ഡിഫ്: രണ്ടാം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി ആതിഥേയര്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമന്റെില്‍ സെമിയില്‍ പ്രവേശിച്ചു. ന്യൂസിലന്‍ഡിനെ 87 റണ്‍സിന് തോല്‍പിച്ചാണ് മോര്‍ഗനും കൂട്ടരും സെമി ബെര്‍ത്ത് ഒരു കളി ബാക്കിയിരിക്കെ ഉറപ്പിച്ചത്. രണ്ടാം മത്സരത്തിലും മുന്നൂറും കടന്ന് റണ്‍സൊഴുക്കിയ ഇംഗ്ലണ്ട് കിവികള്‍ക്കെതിരെ 311 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. അലക്‌സ് ഹെയ്ല്‍സ് (56), ജോ റൂട്ട്(64), ജോസ് ബട്‌ലര്‍ (61*) എന്നിവരുടെ അര്‍ധസെഞ്ച്വറിയിലാണ് മുന്നൂറിന് … Continue reading "ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ട് സെമിയില്‍"

Published On:Jun 7, 2017 | 9:21 am

Cricket Ball Image Full

 

 

 

 

 

 

 

 
കാര്‍ഡിഫ്: രണ്ടാം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി ആതിഥേയര്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമന്റെില്‍ സെമിയില്‍ പ്രവേശിച്ചു. ന്യൂസിലന്‍ഡിനെ 87 റണ്‍സിന് തോല്‍പിച്ചാണ് മോര്‍ഗനും കൂട്ടരും സെമി ബെര്‍ത്ത് ഒരു കളി ബാക്കിയിരിക്കെ ഉറപ്പിച്ചത്.
രണ്ടാം മത്സരത്തിലും മുന്നൂറും കടന്ന് റണ്‍സൊഴുക്കിയ ഇംഗ്ലണ്ട് കിവികള്‍ക്കെതിരെ 311 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. അലക്‌സ് ഹെയ്ല്‍സ് (56), ജോ റൂട്ട്(64), ജോസ് ബട്‌ലര്‍ (61*) എന്നിവരുടെ അര്‍ധസെഞ്ച്വറിയിലാണ് മുന്നൂറിന് പുറത്ത് സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യത്തില്‍ പൊരുതിയെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നതോടെ 44.3 ഓവറില്‍ 223 റണ്‍സിന് കൂടാരംകയറി.
നാലു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങിലാണ് കിവികള്‍ തകര്‍ന്നത്. എട്ടു ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജെയ്ക് ബാളാണ് മാന്‍ ഓഫ് ദ മാച്ച്. ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 87ഉം റോസ് ടെയ്‌ലര്‍ 39ഉം റണ്‍സെടുത്തു.

LIVE NEWS - ONLINE

  • 1
    22 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    3 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    4 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്