Sunday, September 23rd, 2018

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യയെ ശ്രീജേഷ് നയിക്കും

ജൂണ്‍ 23ന് നെതര്‍ലന്റ്‌സിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്.

Published On:May 31, 2018 | 4:47 pm

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷാണ് ക്യാപ്റ്റന്‍. 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 23ന് നെതര്‍ലന്റ്‌സിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. അന്നേ ദിവസം പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ പോരാട്ടം.
കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയോട് പൊരുതി തോല്‍ക്കുകയായിരുന്നു. 34 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ തവണ ഇന്ത്യ പുറത്തെടുത്തത്. ശ്രീജേഷിന് പുറമേ എസ്.വി.സുനില്‍, ആകാശ്ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, മന്ദീപ് സിംഗ് തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    11 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി