Monday, November 12th, 2018

ചമ്പക്കുളം വള്ളംകളി ഇന്ന്

ആലപ്പുഴ: ചമ്പക്കുളം വള്ളംകളി ഇന്ന് രണ്ടിന് നടക്കും. രാജപ്രമുഖന്‍ ട്രോഫിക്കായുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആറു വള്ളങ്ങളാ മാറ്റുരക്കുന്നത്. ഇത്തവണ കേരള പോലീസ് ബോട്ട് ക്ലബ് ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പകല്‍ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആചാരനുഷ്ടാനങ്ങള്‍ നടക്കുന്നതോടെ ജലമേളയ്ക്ക് തുടക്കമാകും. പകല്‍ ഒന്നരയ്ക്ക് കലക്ടര്‍ എസ് സുഹാസ് പതാക ഉയര്‍ത്തും. സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷനാകും. തിരുവിതാംകൂര്‍ … Continue reading "ചമ്പക്കുളം വള്ളംകളി ഇന്ന്"

Published On:Jun 28, 2018 | 8:05 am

ആലപ്പുഴ: ചമ്പക്കുളം വള്ളംകളി ഇന്ന് രണ്ടിന് നടക്കും. രാജപ്രമുഖന്‍ ട്രോഫിക്കായുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആറു വള്ളങ്ങളാ മാറ്റുരക്കുന്നത്. ഇത്തവണ കേരള പോലീസ് ബോട്ട് ക്ലബ് ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പകല്‍ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആചാരനുഷ്ടാനങ്ങള്‍ നടക്കുന്നതോടെ ജലമേളയ്ക്ക് തുടക്കമാകും. പകല്‍ ഒന്നരയ്ക്ക് കലക്ടര്‍ എസ് സുഹാസ് പതാക ഉയര്‍ത്തും. സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസി. കമീഷണര്‍ എസ് ശ്രീപ്രസാദ്‌നായര്‍, ചമ്പക്കുളം കല്ലൂര്‍ക്കാട് ബസലിക്ക റെക്ടര്‍ ഫാ. ജോസഫ് വാണിയപ്പുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിക്കും. 30ന് മാസ്ഡ്രില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍ ഉദ്ഘാടനംചെയ്യും. ജലഘോഷയാത്ര കൊടിക്കുന്നില്‍ സുരേഷ് എംപി ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കും. 3.50ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജലവിഭവമന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ജി വേണുഗോപാല്‍ അധ്യക്ഷനാകും. സമ്മാനദാനം സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    15 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    16 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍