Monday, November 19th, 2018

ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ചക്കര ജോണി രാജ്യം വിട്ടെന്ന് സൂചന

ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നു പേര്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍

Published On:Oct 1, 2017 | 11:47 am

ചാലക്കുടി: എസ്റ്റേറ്റ് ഏജന്റ് രാജീവനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ചക്കര ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജ്യം വിട്ടതായി സംശയം ബലപ്പെടുന്നത്. ജോണിക്ക് മൂന്ന് രാജ്യങ്ങളിലെ വിസയുണ്ട. അതിനാല്‍ തന്നെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നു പേര്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
കേസില്‍ ആരോപണ വിധേയനായിട്ടുള്ള പ്രമുഖ അഭിഭാഷകന്‍ സി. പി. ഉദയഭാനുവിന്റെ പങ്ക് വെളിപ്പെടണമെന്നുണ്ടെങ്കില്‍ ജോണിയെ പിടികൂടേണ്ടതുണ്ട്. ജോണി രാഷ്ട്രീയക്കാരുടേയും, ബിസിനസുകാരുടേയും ഉറ്റതോഴനാണ്. ദുബായില്‍ ബിസിനസും ബന്ധങ്ങളുമുള്ള ജോണി വിദേശസത്തേക്ക് കടന്നതായാണു റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് വാടകക്കെട്ടിടത്തില്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

 

 

 

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    17 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    23 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    24 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി