Saturday, January 19th, 2019

ചാലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

അപകടവിവരമറിഞ്ഞെത്തിയ ഫയര്‍ സര്‍വ്വീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Published On:Jan 11, 2019 | 11:44 am

കണ്ണൂര്‍: ചാലക്കുന്നില്‍ സ്വകാര്യ ബസ്സും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന അശ്വതി ബസ്സും ലോറിയും തമ്മിലാണ് കാലത്ത് എട്ടര മണിയോടെ കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ കൂത്തുപറമ്പ് നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മയ്യിലെ ആര്‍ സ്വാതികൃഷ്ണ(16)യെ ജില്ലാ ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയമാക്കി. മാതാവ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരിയായ പി സന്ധ്യ(43), രാമതെരുവിലെ സുലോചന (76), ജിതിന്‍ (33), പി അനിത (53), തോട്ടടയിലെ മംഗള (37), പുഴാതിയിലെ മനോജ് (42), കൂത്തുപറമ്പിലെ വസന്ത (52) എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പുഷ്പരാജി(55)നെയും മറ്റൊരാളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞെത്തിയ ഫയര്‍ സര്‍വ്വീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

 

LIVE NEWS - ONLINE

  • 1
    22 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു