Wednesday, February 20th, 2019

ചാക്കപ്പാലം-കുട്ടത്തോട് പാലത്തിന് 30 ലക്ഷം

റാന്നി: ചാക്കപ്പാലം-കുട്ടത്തോട് റോഡില്‍ ആടുപാറ പിഐപി കനാലിനു കുറുകെ പാലം നിര്‍മാണത്തിന് 30 ലക്ഷം അനുവദിച്ചു. രാജു ഏബ്രഹാം എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പാലം യാഥാര്‍ത്ഥ്യമാവുമെന്ന കാര്യം ഉറപ്പായത്. ചാക്കപ്പാലം-കുട്ടത്തോട് റോഡിനെ പമ്പാജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ രണ്ടായി മുറിച്ചതാണു നാട് നേരിടുന്ന യാത്രാ ദുരിതത്തിനു കാരണം. കനാലിനു കുറുകെ പാലം നിര്‍മിച്ചിട്ടുണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ക്കു മാത്രമേ ഇതിലൂടെ യാത്ര നടത്താനാവുകയുള്ളൂ. കനാലിന്റെ നിര്‍മാണ കാലത്തു തന്നെ ഇവിടെ പാലം … Continue reading "ചാക്കപ്പാലം-കുട്ടത്തോട് പാലത്തിന് 30 ലക്ഷം"

Published On:Aug 24, 2013 | 6:00 pm

റാന്നി: ചാക്കപ്പാലം-കുട്ടത്തോട് റോഡില്‍ ആടുപാറ പിഐപി കനാലിനു കുറുകെ പാലം നിര്‍മാണത്തിന് 30 ലക്ഷം അനുവദിച്ചു. രാജു ഏബ്രഹാം എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പാലം യാഥാര്‍ത്ഥ്യമാവുമെന്ന കാര്യം ഉറപ്പായത്. ചാക്കപ്പാലം-കുട്ടത്തോട് റോഡിനെ പമ്പാജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ രണ്ടായി മുറിച്ചതാണു നാട് നേരിടുന്ന യാത്രാ ദുരിതത്തിനു കാരണം. കനാലിനു കുറുകെ പാലം നിര്‍മിച്ചിട്ടുണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ക്കു മാത്രമേ ഇതിലൂടെ യാത്ര നടത്താനാവുകയുള്ളൂ. കനാലിന്റെ നിര്‍മാണ കാലത്തു തന്നെ ഇവിടെ പാലം നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നതാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. പാലത്തിനുള്ള ഫണ്ട് പിഐപി നല്‍കാത്തതു മൂലം നിര്‍മാണം നടന്നില്ല. പിന്നീട് പിഐപി നേരിട്ടു പാലം പണിയാന്‍ നീക്കം നടത്തിയെങ്കിലും ഫണ്ടിന്റെ കുറവ് നിര്‍മാണത്തിനു തടസ്സമായി. പിന്നീടാണു നീര്‍പ്പാലത്തോടു ചേര്‍ന്ന് ചെറിയ പാലം നിര്‍മിച്ചത്. പിഐപി കനാലിനു കുറുകെ വലിയ പാലം ഇല്ലാത്തതു മൂലം സഞ്ചാരയോഗ്യമായ റോഡുണ്ടായിട്ടും ഇതുവഴി ബസ് സര്‍വീസ് അനുവദിച്ചിരുന്നില്ല. ഇതോടൊപ്പം 1,300 മീറ്ററോളം നീളത്തില്‍ അപ്രോച്ച് റോഡും പുനരുദ്ധരിക്കും. സാങ്കേതികാനുമതി ലഭിച്ചാലുടന്‍ പാലം പണി ടെന്‍ഡര്‍ ചെയ്യും. പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ ജനങ്ങളുടെ പതിറ്റാണ്ടുകളുടെ മുറവിളിയാണ് യാഥാര്‍ത്ഥ്യമാവുക.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍