Friday, November 16th, 2018

സ്‌കൂട്ടര്‍ യാത്രികയുടെ മാല കവര്‍ന്നു

പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവന്റെ മാല ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. മുണ്ടൂര്‍-പറളി റോഡിലാണ് കവര്‍ച്ച നടന്നത്. പൊറ്റശ്ശേരി തേനൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണനും ഭാര്യ ലതയും കോട്ടായിയിലുള്ള മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഇതേ ദിശയില്‍ ബൈക്കില്‍ വന്ന രണ്ട് പേരാണ് മാല പൊട്ടിച്ചത്. പഞ്ചായത്ത് ശ്മശാനത്തിനു സമീപം ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിനോട് ചേര്‍ന്ന് ബൈക്ക് നിര്‍ത്തുകയും പിറകില്‍ ഇരുന്ന ആള്‍ മാല പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബൈക്ക് … Continue reading "സ്‌കൂട്ടര്‍ യാത്രികയുടെ മാല കവര്‍ന്നു"

Published On:Aug 6, 2018 | 8:07 am

പാലക്കാട്: മുണ്ടൂരില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവന്റെ മാല ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. മുണ്ടൂര്‍-പറളി റോഡിലാണ് കവര്‍ച്ച നടന്നത്. പൊറ്റശ്ശേരി തേനൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണനും ഭാര്യ ലതയും കോട്ടായിയിലുള്ള മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഇതേ ദിശയില്‍ ബൈക്കില്‍ വന്ന രണ്ട് പേരാണ് മാല പൊട്ടിച്ചത്. പഞ്ചായത്ത് ശ്മശാനത്തിനു സമീപം ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിനോട് ചേര്‍ന്ന് ബൈക്ക് നിര്‍ത്തുകയും പിറകില്‍ ഇരുന്ന ആള്‍ മാല പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബൈക്ക് അതിവേഗം മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. വഴിമധ്യേ കല്ലടിക്കോട് പോലീസിനെ കണ്ടതിനാല്‍ വീണ്ടും മുണ്ടൂര്‍ ഭാഗത്തേക്ക് തിരിച്ച് പോകുകയുംചെയ്തു. പ്രതികളെ പിടികൂടാനായിട്ടില്ല. കോങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    6 mins ago

    അയ്യനേ കണ്ടേ മടങ്ങു…

  • 2
    41 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 3
    43 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 4
    47 mins ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 5
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 6
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 7
    15 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 8
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 9
    20 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം