കോട്ടയം: ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാല പൊട്ടിച്ചു. വാഗമണ്‍ റൂട്ടില്‍ മാവടിക്ക് സമീപത്ത്വെച്ച് തീക്കോയി സഹകരണ ബാങ്ക് ക്ലീനിങ് വിഭാഗം ജീവനക്കാരി മാവടി മലമേല്‍ വാളിയാങ്കല്‍ മിനി തോമസിന്റെ രണ്ടു പവന്റെ മാലയാണ് മോഷ്ടിച്ചത്. പിടിവലിക്കിടെ നിലത്ത്വീണ് കൈക്കും കാലിനും പരുക്കേറ്റ മിനിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തുള്ള നിരീക്ഷണ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.