Wednesday, November 14th, 2018

വീട്ടമ്മയെ തട്ടിയിട്ട് മാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാര്‍ പുതുശ്ശേരി കുരുടിക്കാട് വീട്ടമ്മയെ തട്ടിയിട്ട് മാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ജയനഗര്‍ എന്‍കെ പാളയം സിങ്കനല്ലൂര്‍ പേച്ചിമുത്തു(37), സൗന്ദീശ്വരി നഗര്‍ മണികണ്ഠന്‍(37) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം നടന്ന് പോകുകയായിരുന്ന വീട്ടമ്മയെ തടഞ്ഞ് നിര്‍ത്തി മാലപൊട്ടിക്കുകയും തട്ടിയിടുകയുമായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരും സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേര്‍ന്നാണ് രണ്ടുപേരെയും ഓടിച്ചിട്ടു … Continue reading "വീട്ടമ്മയെ തട്ടിയിട്ട് മാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍"

Published On:May 31, 2018 | 8:06 am

പാലക്കാട്: വാളയാര്‍ പുതുശ്ശേരി കുരുടിക്കാട് വീട്ടമ്മയെ തട്ടിയിട്ട് മാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ജയനഗര്‍ എന്‍കെ പാളയം സിങ്കനല്ലൂര്‍ പേച്ചിമുത്തു(37), സൗന്ദീശ്വരി നഗര്‍ മണികണ്ഠന്‍(37) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം നടന്ന് പോകുകയായിരുന്ന വീട്ടമ്മയെ തടഞ്ഞ് നിര്‍ത്തി മാലപൊട്ടിക്കുകയും തട്ടിയിടുകയുമായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരും സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേര്‍ന്നാണ് രണ്ടുപേരെയും ഓടിച്ചിട്ടു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    18 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    19 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    21 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി