Wednesday, February 20th, 2019

കേന്ദ്ര സര്‍വകലാശാല നിയമനങ്ങളില്‍ ക്രമക്കേടെന്ന് പരാതി

രണ്ടാഴ്ച മുമ്പാണ് സി.എ.ജി സര്‍വകലാശാല നടപടിക്രമങ്ങള്‍ ഓഡിറ്റിനു വിധയമാക്കിയത്.

Published On:Oct 24, 2017 | 9:33 am

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ നിയമനങ്ങളിലും പ്രമോഷനിലും ക്രമക്കേടെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പരിശോധനയില്‍ കണ്ടെത്തി. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റായിരുന്ന ഡോ. ജയപ്രസാദിന് പ്രഫസറായി പ്രമോഷന്‍ നല്‍കിയതിന്റെ രേഖകള്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍മാണ കണക്കുകള്‍, 90പേര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയത് സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ സി.എ.ജി വിദഗ്ധ പരിശോധനക്ക് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
രണ്ടാഴ്ച മുമ്പാണ് സി.എ.ജി സര്‍വകലാശാല നടപടിക്രമങ്ങള്‍ ഓഡിറ്റിനു വിധയമാക്കിയത്. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റായിരുന്ന ജയപ്രസാദ് സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കള്‍ചറല്‍ സ്റ്റഡീസ് ഡീന്‍ ആണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രത്യേക നോമിനിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന് നല്‍കിയ പ്രമോഷനില്‍ ചട്ടലംഘനമുണ്ടെന്നാണ് സി.എ.ജിയുടെ പരിശോധനയില്‍ കണ്ടെത്തിയത്. മുന്‍കാല പ്രാബല്യത്തോടെ ഇദ്ദേഹത്തിന് പ്രഫസറായി പ്രമോഷന്‍ നല്‍കിയെന്നാണ് ആരോപണം.
പഠനാര്‍ഹമായ വിഷയങ്ങള്‍ വിദഗ്ധരുടെ പരിശോധനയോടെ പ്രസിദ്ധീകരിക്കപ്പെടുന്ന പീയര്‍ റിവ്യൂഡ് ജേണലുകളില്‍ ജയപ്രസാദിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ശാസ്ത്ര വകുപ്പില്‍ അസി. പ്രഫസറാകാന്‍ മാത്രം യോഗ്യതയുള്ള അധ്യാപകനെ അസോസിയറ്റ് പ്രഫസറായി നിയമിച്ചത് റദ്ദാക്കി. പിരിഞ്ഞുപോകാന്‍ ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
മള്‍ട്ടി പര്‍പ്പസ് ഹാള്‍ പണിതത് 2.65 കോടി രൂപ ചെലവിലാണ്. എന്നാല്‍, സാമഗ്രികള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. സര്‍വകലാശാലക്ക്

LIVE NEWS - ONLINE

  • 1
    41 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്