Wednesday, November 21st, 2018

കേന്ദ്ര സര്‍വകലാശാലയില്‍ വിവരാവകാശത്തിന് വിലക്ക്

സര്‍വകലാശാലയില്‍ നടക്കുന്ന നിയമനക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ചോദിച്ചപ്പോഴാണ് ലഭ്യമല്ല എന്ന മറുപടി നല്‍കുന്നത്.

Published On:Nov 3, 2017 | 9:15 am

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കുന്നതിന് വിലക്ക്. സര്‍വകലാശാലയില്‍ നടക്കുന്ന നിയമനക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ചോദിച്ചപ്പോഴാണ് ലഭ്യമല്ല എന്ന മറുപടി നല്‍കുന്നത്. സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസറും ഭാരതീയ വിചാരകേന്ദ്രം മുന്‍ വൈസ് പ്രസിഡന്റുമായ ഡോ. കെ. ജയപ്രസാദിന്റെ നിയമനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിനാണ് ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മറുപടി നല്‍കാത്തത്.
കൊല്ലം എസ്.എന്‍ കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു ജയപ്രസാദ്. ഒരുവര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് കേന്ദ്ര സര്‍വകലാശാലയില്‍ എത്തിയത്. 2014 ജൂലൈ എട്ടിന് കേന്ദ്രസര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ച ജയപ്രസാദിന്റെ കാലാവധി 2015 ആഗസ്റ്റ് ഏഴിനാണ് അവസാനിച്ചത്. കേന്ദ്രസര്‍വകലാശാലയില്‍ തുടരാന്‍ 2015 ജൂലൈ ആറിന് അദ്ദേഹം സംസ്ഥാന സര്‍ക്കാറിന് നല്‍കിയ കത്ത് ഒക്‌ടോബര്‍ 16ന് തള്ളിയിരുന്നു. സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം അംഗീകരിച്ച് മാതൃസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല.
2015 നവംബര്‍ 11നാണ് ജയപ്രസാദിന് കേന്ദ്ര സര്‍വകലാശാലയില്‍ പ്രഫസറായി നിയമനം നല്‍കിയത്. ജൂലൈ എട്ടുമുതല്‍ നവംബര്‍ 10വരെയുള്ള അദ്ദേഹത്തിന്റെ കാലാവധിയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ കേന്ദ്ര സര്‍വകലാശാല നീട്ടുകയായിരുന്നു. മുന്‍കാലപ്രാബല്യത്തോടെ അദ്ദേഹത്തിന് പ്രഫസര്‍ തസ്തിക സ്ഥിരപ്പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച നടപടി കേന്ദ്ര സര്‍വകലാശാല മറികടക്കുകയായിരുന്നു.
2014ല്‍ കേന്ദ്ര സര്‍വകലാശാലയില്‍ എത്തിയ ജയപ്രസാദിനെ പ്രഫസറായി നിയമിക്കാന്‍ 2013 മുതലുള്ള നിയമനവിജ്ഞാപനങ്ങളുടെ പുനരവലോകനത്തിന് സമിതിയുണ്ടാക്കി അദ്ദേഹത്തെതന്നെ ചെയര്‍മാനാക്കി. ഈ സമിതിയെ നിയമിക്കുന്ന ഉത്തരവ് ചോദിച്ചപ്പോള്‍ ലഭ്യമല്ല എന്നാണ് മറുപടി നല്‍ക

LIVE NEWS - ONLINE

  • 1
    47 mins ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    4 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    5 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം