Thursday, September 20th, 2018

അരി വിഹിതം കൂട്ടണമെന്ന ആവശ്യം പരിഗണിക്കണം

വിവിധ ആവശ്യങ്ങളുമായി സമീപിച്ച കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തെ നിരാശയോടെ തിരിച്ചയച്ച പ്രധാനമന്ത്രിയുടെ നടപടി പരക്കെ വിമര്‍ശിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്നത് ഏത് പാര്‍ട്ടിയുടെ പ്രതിനിധിയായാലും 28 സംസ്ഥാനങ്ങളെയും ഒരുപോലെ കാണുന്ന വികസന നയം കൊക്കൊളളണമെന്ന് ജനം ആഗ്രഹിക്കുന്നു. വിഭാഗീയത ജനത്തിന് അംഗീകരിക്കാനാവില്ല. കേരളം കാലവര്‍ഷക്കെടുതിയിലാണ്. മെയ്മാസം ഒടുവില്‍ തുടങ്ങിയ മഴ ജൂലൈ അവസാന ആഴ്ചയോടടുത്തിട്ടും ശക്തിയോടെ തുടരുകയാണ്. തീരദേശ മേഖലയും മലയോര മേഖലയും ഗ്രാമപ്രദേശങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഭക്ഷ്യസുരക്ഷ നിയമ പ്രകാരം സംസ്ഥാനത്തിന് അനുവദിച്ചുകിട്ടുന്ന ഭക്ഷ്യധാന്യവിഹിതം കൊണ്ട് മുന്‍ഗണന … Continue reading "അരി വിഹിതം കൂട്ടണമെന്ന ആവശ്യം പരിഗണിക്കണം"

Published On:Jul 20, 2018 | 1:18 pm

വിവിധ ആവശ്യങ്ങളുമായി സമീപിച്ച കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തെ നിരാശയോടെ തിരിച്ചയച്ച പ്രധാനമന്ത്രിയുടെ നടപടി പരക്കെ വിമര്‍ശിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്നത് ഏത് പാര്‍ട്ടിയുടെ പ്രതിനിധിയായാലും 28 സംസ്ഥാനങ്ങളെയും ഒരുപോലെ കാണുന്ന വികസന നയം കൊക്കൊളളണമെന്ന് ജനം ആഗ്രഹിക്കുന്നു. വിഭാഗീയത ജനത്തിന് അംഗീകരിക്കാനാവില്ല. കേരളം കാലവര്‍ഷക്കെടുതിയിലാണ്. മെയ്മാസം ഒടുവില്‍ തുടങ്ങിയ മഴ ജൂലൈ അവസാന ആഴ്ചയോടടുത്തിട്ടും ശക്തിയോടെ തുടരുകയാണ്. തീരദേശ മേഖലയും മലയോര മേഖലയും ഗ്രാമപ്രദേശങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഭക്ഷ്യസുരക്ഷ നിയമ പ്രകാരം സംസ്ഥാനത്തിന് അനുവദിച്ചുകിട്ടുന്ന ഭക്ഷ്യധാന്യവിഹിതം കൊണ്ട് മുന്‍ഗണന വിഭാഗത്തില്‍ പെടാത്ത ജനങ്ങള്‍ക്ക് ജീവിക്കാനാവില്ല. കനത്ത മഴ കാരണം തൊഴിലെടക്കാനാവാതെയും വരുമാനം നിലച്ച നിലയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടപ്പാട് സംസ്ഥാന സര്‍ക്കാറിന് നോക്കിനില്‍ക്കാനാവില്ല. പട്ടിണി മാറ്റണമെങ്കില്‍ കേന്ദ്രം അരിവിഹിതം കൂട്ടണം. ഈയാവശ്യവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയല്ല. സര്‍വ്വകക്ഷി നിവേദക സംഘമാണ്. അവരോട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദ പ്രധാനമന്ത്രി കാണിച്ചില്ലെന്നാണ് നിവേദക സംഘത്തിന്റെ പരാതി. വെട്ടിക്കുറച്ച അരിവിഹിതം കൂട്ടണമെന്ന ആവശ്യം തള്ളി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും തൃപ്തികരമായ മറുപടിയുണ്ടായില്ല. അങ്കമാലി-ശബരി റെയില്‍പാതയുടെ കാര്യത്തില്‍ കേരളവുമായി ചര്‍ച്ച നടത്താമെന്ന് പറഞ്ഞത് മാത്രമാണ് ആശ്വാസം. ഹിന്ദുസ്ഥാന്‍ ന്യൂസ് പിന്റ് ഫാക്ടറി ഏറ്റെടുക്കാനുള്ള കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. വില്‍പന ടെണ്ടറില്‍ കേരളത്തിനും പങ്കെടുക്കാമെന്നാണ് നിര്‍ദ്ദേശം. ഫലത്തില്‍ ഇത് സ്വകാര്യ മേഖലയിലാവും എന്നതാണ് സൂചന.
കേരളത്തിന്റെ ആവശ്യങ്ങള്‍ നേരിട്ട് ധരിപ്പിക്കുന്നതിന് ഇതിന് മുമ്പ് നാലുതവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി ചോദിച്ചിരുന്നു. പക്ഷെ നല്‍കിയില്ല. സര്‍വ്വകക്ഷി സംഘം നേരിട്ടെത്തിയപ്പോഴാകട്ടെ സംസ്ഥാനത്തെയാകെ നിരാശപ്പെടുത്തുന്ന പ്രതികരണമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേരള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കണ്ട ശേഷം കേന്ദ്രമന്ത്രിസഭാംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രധാനമന്ത്രി ചില വാഗ്ദാനങ്ങള്‍ നല്‍കിയതായി മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയ കളിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കേരളം ഉന്നയിച്ച വിഷയങ്ങളിലൊന്നും അനുകൂല നിലപാട് പ്രകടിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ സമീപനത്തില്‍ സംസ്ഥാനത്തിന് നിരാശയാണ് ബാക്കിയായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നുണ്ടാകണം. അതില്‍ വഭാഗീയത പാടില്ല. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാറിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    6 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    9 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല