Thursday, January 24th, 2019

വിപണിക്കുതിപ്പില്‍ അമിതാവേശം കാട്ടരുത് : ധനമന്ത്രി പി ചിദംബരം

      ന്യൂഡല്‍ഹി: വിപണിയുടെ കുതിപ്പില്‍ അമിതാവേശം പ്രകടിപ്പിക്കാതെ ജാഗ്രതപുലര്‍ത്തണമെന്ന് ധനമന്ത്രി പി ചിദംബരം. കാലവര്‍ഷം നന്നായതിനാല്‍ ഇക്കുറി മികച്ച വിളവ് ലഭിക്കും. അത് സമ്പദ്‌മേഖലയ്ക്ക് വലിയ ഉത്തേജനമാകും. പണപ്പെരുപ്പം കുറയാന്‍ സഹായിക്കും. പുതിയ നിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണയുമുണ്ടാകും. വന്‍കിടകമ്പനികള്‍ പണം വെറുതെയിടാതെ മുതല്‍മുടക്കാന്‍ തയ്യാറാകണംചിദംബരം നിര്‍ദേശിച്ചു. രാജ്യത്തെ ഓഹരിവിപണികള്‍ പുതിയ ഉയരങ്ങള്‍കുറിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന. ദീര്‍ഘകാലമായി ശീതീകരണിയില്‍ കിടക്കുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ തന്നെ പാസാക്കാനുള്ള എല്ലാ … Continue reading "വിപണിക്കുതിപ്പില്‍ അമിതാവേശം കാട്ടരുത് : ധനമന്ത്രി പി ചിദംബരം"

Published On:Nov 2, 2013 | 9:39 am

P Chithambaram Full

 

 

 
ന്യൂഡല്‍ഹി: വിപണിയുടെ കുതിപ്പില്‍ അമിതാവേശം പ്രകടിപ്പിക്കാതെ ജാഗ്രതപുലര്‍ത്തണമെന്ന് ധനമന്ത്രി പി ചിദംബരം. കാലവര്‍ഷം നന്നായതിനാല്‍ ഇക്കുറി മികച്ച വിളവ് ലഭിക്കും. അത് സമ്പദ്‌മേഖലയ്ക്ക് വലിയ ഉത്തേജനമാകും. പണപ്പെരുപ്പം കുറയാന്‍ സഹായിക്കും. പുതിയ നിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണയുമുണ്ടാകും. വന്‍കിടകമ്പനികള്‍ പണം വെറുതെയിടാതെ മുതല്‍മുടക്കാന്‍ തയ്യാറാകണംചിദംബരം നിര്‍ദേശിച്ചു. രാജ്യത്തെ ഓഹരിവിപണികള്‍ പുതിയ ഉയരങ്ങള്‍കുറിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
ദീര്‍ഘകാലമായി ശീതീകരണിയില്‍ കിടക്കുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ തന്നെ പാസാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തുന്നതാണിത്. പ്രത്യക്ഷനികുതിച്ചട്ടത്തിന്റെ(ഡി.ടി.സി) കരടുഭേദഗതികള്‍ക്ക് അന്തിമരൂപമായിട്ടുണ്ട്. ഇത് മന്ത്രിസഭയുടെ പരിഗണനയിലാണ്.
ധനക്കമ്മി ജി.ഡി.പി.യുടെ 4.8 ശതമാനമായി പരിമിതപ്പെടുത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടത്. ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ. 40,000 കോടി രൂപയുടെ ഓഹരിവില്പനലക്ഷ്യവും പൂര്‍ത്തീകരിക്കാനാവുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചു വരുന്നതായി ധനമന്ത്രി പി.ചിദംബരം. കടുത്ത ഭീഷണിയുയര്‍ത്തിയ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമായിട്ടുണ്ട്. ധനക്കമ്മി ലക്ഷ്യമിട്ടനിലയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന ശുഭസൂചനകളും വന്നുകഴിഞ്ഞു അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    31 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    53 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    3 hours ago

    പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

  • 6
    3 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 7
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 8
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 9
    18 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല