Wednesday, January 23rd, 2019

സിമന്റ് വില നാളെ മുതല്‍ 35 രൂപ കൂടും

കോഴിക്കോട് : സിമന്റ് വില കഴിഞ്ഞയാഴ്ച 30 രൂപ വര്‍ധിച്ച അവസ്ഥയില്‍ നാളെ 35 രൂപ വീണ്ടും വര്‍ധിക്കും. വില ചാക്കിനു 400 രൂപ കടക്കുമെന്നാണു സൂചന. അടുത്ത മാസം ഒന്നാം തീയതിയോടെ സിമന്റ് ചാക്കിന് 65 രൂപയിലെത്തിക്കാനാണത്രെ സിമന്റ് ഉല്‍പാദകരുടെ നീക്കം. കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാകുമിത്. വിലവര്‍ധനയ്‌ക്കെതിരെ വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിലവര്‍ധനയില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും സര്‍ക്കാരാണു വില നിയന്ത്രിക്കേണ്ടതെന്നും സിമന്റ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ധിച്ച ഇന്ധനച്ചെലവും വിലവര്‍ധനയ്ക്കു … Continue reading "സിമന്റ് വില നാളെ മുതല്‍ 35 രൂപ കൂടും"

Published On:Sep 24, 2013 | 1:54 pm

കോഴിക്കോട് : സിമന്റ് വില കഴിഞ്ഞയാഴ്ച 30 രൂപ വര്‍ധിച്ച അവസ്ഥയില്‍ നാളെ 35 രൂപ വീണ്ടും വര്‍ധിക്കും. വില ചാക്കിനു 400 രൂപ കടക്കുമെന്നാണു സൂചന. അടുത്ത മാസം ഒന്നാം തീയതിയോടെ സിമന്റ് ചാക്കിന് 65 രൂപയിലെത്തിക്കാനാണത്രെ സിമന്റ് ഉല്‍പാദകരുടെ നീക്കം. കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാകുമിത്. വിലവര്‍ധനയ്‌ക്കെതിരെ വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിലവര്‍ധനയില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും സര്‍ക്കാരാണു വില നിയന്ത്രിക്കേണ്ടതെന്നും സിമന്റ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ധിച്ച ഇന്ധനച്ചെലവും വിലവര്‍ധനയ്ക്കു കാരണമാണെന്നറിയുന്നു. അതേസമയം, വ്യാപാരികളും വന്‍കിട സിമന്റ് കമ്പനികളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന ആരോപണമുയരുന്നുമുണ്ട്. സര്‍ക്കാര്‍ ഇതിനു നേരെ കണ്ണടയ്ക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ട്. 2010ല്‍ സിമന്റിന് 40 മുതല്‍ 60 രൂപ വരെ ഒറ്റയടിക്കു വര്‍ധിപ്പിച്ച സിമന്റ് കമ്പനികളുടെ നീക്കത്തിനെതിരെ വന്‍കിട കെട്ടിട നിര്‍മാണ കമ്പനികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. സമാനമായ എതിര്‍പ്പ് ഇത്തവണയുമുണ്ടാകാന്‍ സാധ്യത ഉള്ളതായി കെട്ടിട നിര്‍മാതാക്കളുടെ കൂട്ടായ്മയുടെ വക്താക്കള്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    8 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    12 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍