Friday, May 25th, 2018

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ്..!

പഞ്ചറാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ടയര്‍ മോഡലാണിത്

Published On:May 15, 2018 | 8:48 am

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ് വിപണിയില്‍. സിയറ്റ് സൂം റാഡ് X1 ടയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 200-400 സിസി ബൈക്കുകള്‍ക്കാണ് സൂം റാഡ് X1 ടയറുകള്‍ അനുയോജ്യം. പഞ്ചറാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ടയര്‍ മോഡലാണിത്. എച്ച് സ്പീഡ് റേറ്റിംഗും പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ കൈവരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ വരെ മികവേറിയ പ്രകടനക്ഷമത കാഴ്ചവെക്കാന്‍ ടയറിന് സാധിക്കും. നിലവില്‍ 200 കിലോമീറ്റററിന് മേലെ കുതിക്കുന്ന മോഡലുകള്‍ 200-400 സിസി ശ്രേണിയില്‍ ഇല്ല. അതുകൊണ്ടു ഇത്തരം ബൈക്കുകള്‍ക്ക് സൂം റാഡ് X1 ടയറുകള്‍ ഏറെ അനുയോജ്യമാണെന്ന് കമ്പനി പറയുന്നത്.
ഇലാസ്തികതയേറിയ പാര്‍ശ്വഭിത്തിയാണ് സിയറ്റ് സൂം റാഡ് X1 ടയറിന്റെ പ്രധാന പ്രത്യേകത. ആണി പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍ തുളഞ്ഞു കയറിയാല്‍ പോലും ടയറിന് ഒന്നും സംഭവിക്കില്ലെന്ന് സിയറ്റ് വ്യക്തമാക്കുന്നു. 130/70R17, 110/70R17, 150/60R17 എന്നിങ്ങനെയാണ് ടയറുകളുടെ ഒരുക്കം. കെടിഎം ഡ്യൂക്ക്, ബജാജ് ഡോമിനാര്‍, യമഹ R15 മോഡലുകള്‍ക്കാണ് സിയറ്റ് സൂം റാഡ് X1 ടയറുകള്‍ അനുയോജ്യമാവുക.

LIVE NEWS - ONLINE

  • 1
    21 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    31 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    48 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    56 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി