Wednesday, September 26th, 2018

സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ആറുദിവസം പ്രവൃത്തി ദിനം

          ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ 2015 വര്‍ഷംമുതല്‍ അധ്യയന ദിവസം ആഴ്ചയില്‍ ആറുദിവസമാക്കും. സെക്കന്ററിതലത്തിലും സീനിയര്‍ സെക്കന്‍ഡറി തലത്തിലും ഇതു ബാധകമാക്കും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാലയങ്ങള്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. 2015 അധ്യയനവര്‍ഷത്തിനായി സി.ബി.എസ്.ഇ. തയ്യാറാക്കിയ കരിക്കുലത്തിലാണ് ഇതടക്കമുള്ള നിര്‍ദേശങ്ങളുള്ളത്. അധ്യാപകരുടെ പ്രവൃത്തിസമയത്തിലും മാറ്റമുണ്ട്. പ്രവൃത്തിസമയത്തിന് പുറമെ ഒരുദിവസം അധ്യാപകര്‍ ഒരു മണിക്കൂര്‍ 20 മിനുട്ട് സമയം സ്‌കൂളില്‍ ചെലവഴിക്കണം. ആസൂത്രണം, തയ്യാറെടുപ്പ്, പാഠ്യപ്രവര്‍ത്തനങ്ങളുടെ പരിശോധന, … Continue reading "സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ആറുദിവസം പ്രവൃത്തി ദിനം"

Published On:Dec 5, 2013 | 10:36 am

CBSE Full

 

 

 

 

 

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ 2015 വര്‍ഷംമുതല്‍ അധ്യയന ദിവസം ആഴ്ചയില്‍ ആറുദിവസമാക്കും. സെക്കന്ററിതലത്തിലും സീനിയര്‍ സെക്കന്‍ഡറി തലത്തിലും ഇതു ബാധകമാക്കും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാലയങ്ങള്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. 2015 അധ്യയനവര്‍ഷത്തിനായി സി.ബി.എസ്.ഇ. തയ്യാറാക്കിയ കരിക്കുലത്തിലാണ് ഇതടക്കമുള്ള നിര്‍ദേശങ്ങളുള്ളത്. അധ്യാപകരുടെ പ്രവൃത്തിസമയത്തിലും മാറ്റമുണ്ട്. പ്രവൃത്തിസമയത്തിന് പുറമെ ഒരുദിവസം അധ്യാപകര്‍ ഒരു മണിക്കൂര്‍ 20 മിനുട്ട് സമയം സ്‌കൂളില്‍ ചെലവഴിക്കണം. ആസൂത്രണം, തയ്യാറെടുപ്പ്, പാഠ്യപ്രവര്‍ത്തനങ്ങളുടെ പരിശോധന, തുടരന്വേഷണം എന്നിവക്കാണിത്.
അധ്യാപകര്‍ ഒരു വര്‍ഷം 1200 മണിക്കൂര്‍ സ്‌കൂളില്‍ ചെലവഴിക്കണം. ഇതില്‍ 200 മണിക്കൂര്‍ ക്ലാസ് സമയത്തിന് മുന്‍പോ , ശേഷമോ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ചെലവഴിക്കണം. 1200 മണിക്കൂറിലധികം സ്‌കൂളില്‍ ചെലവഴിക്കേണ്ടിവന്നാല്‍ അധ്യാപകര്‍ക്ക് മാനേജിങ് കമ്മിറ്റി അധിക വേതനം നല്‍കണം. എട്ട് പിരിയഡുള്ള ടൈം ടേബിളില്‍ ആദ്യ അഞ്ചു പിരിയഡിന്റെ സമയദൈര്‍ഘ്യം 45 മിനിറ്റായിരിക്കും. പിന്നീടുള്ളവ 40 മിനിറ്റുമാക്കണമെന്ന് പരിഷ്‌കരിച്ച കരിക്കുലത്തില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    11 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    12 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    15 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    17 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    17 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    18 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു