Tuesday, November 13th, 2018

ചോദ്യ പേപ്പര്‍ ചോര്‍ന്നു; സിബിഎസ്ഇ രണ്ടു പരീക്ഷകള്‍ റദ്ദാക്കി

പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.

Published On:Mar 28, 2018 | 4:22 pm

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച നിരന്തരം സംഭവിക്കുന്നതിനെതിരെ വിദ്യാര്‍ഥികളും മാതാപിതാക്കളും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷ!യുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    13 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി