Wednesday, February 20th, 2019

ഇനിയും ഇതാവര്‍ത്തിക്കരുത്

സി ബി എസ് ഇ, പ്ലസ്ടു , പത്താംക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയിലായി. ഡല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിംഗ് സെന്റര്‍ ഉടമ വിക്കിയാണ് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായത്. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കയ്യെഴുത്ത് പ്രതി 10,000 മുതല്‍ 15,000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്ലസ്ടു ഇക്കണോമിക്‌സും പത്താംക്ലാസ് കണക്ക് പരീക്ഷയും വീണ്ടും നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷ എല്ലാ പഴുതുകളുമടച്ച് അതീവ … Continue reading "ഇനിയും ഇതാവര്‍ത്തിക്കരുത്"

Published On:Mar 30, 2018 | 1:18 pm

സി ബി എസ് ഇ, പ്ലസ്ടു , പത്താംക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയിലായി. ഡല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിംഗ് സെന്റര്‍ ഉടമ വിക്കിയാണ് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായത്. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കയ്യെഴുത്ത് പ്രതി 10,000 മുതല്‍ 15,000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്ലസ്ടു ഇക്കണോമിക്‌സും പത്താംക്ലാസ് കണക്ക് പരീക്ഷയും വീണ്ടും നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷ എല്ലാ പഴുതുകളുമടച്ച് അതീവ സുരക്ഷയോടെയാണ് എല്ലാവര്‍ഷവും നടത്തുന്നത്. എന്നിട്ടും ചോര്‍ച്ചയുണ്ടായെങ്കില്‍ ഉന്നതരായ പലരും ഇതില്‍ പങ്കാളികളായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പത്താംക്ലാസിലെ 1638428 വിദ്യാര്‍ത്ഥികളെയും പന്ത്രണ്ടാം ക്ലാസിലെ 1186306 വിദ്യാര്‍ത്ഥികളെയും വീണ്ടും പരീക്ഷക്കിരിക്കാന്‍ ഇടയാക്കിയ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം അതീവ ഗുരുതരവീഴ്ചയായി തന്നെ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുണ്ട്്. കുറ്റക്കാര്‍ ആരായാലും കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ആവശ്യമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചിട്ടുണ്ട്്. ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തി അഞ്ഞൂറോളം പരീക്ഷാ കേന്ദ്രങ്ങളാണ് സി ബി എസ് ഇ പരീക്ഷക്കായി സജ്ജീകരിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം പരീക്ഷക്ക് ഹാജരാവുകയും അവധി ദിനങ്ങള്‍ ആസ്വദിക്കാനൊരുങ്ങുകയും ചെയ്യുമ്പോഴാണ് വീണ്ടും പരീക്ഷയെഴുതേണ്ടിവരുന്ന അവസ്ഥ ചില കുബുദ്ധികളുണ്ടാക്കിയത്. പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനം രാജ്യത്തിനകത്തെ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ഗള്‍ഫിലുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും കൂടി പ്രയാസത്തിലാക്കിയിരിക്കുകയാണ്. പരീക്ഷകഴിഞ്ഞ് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്ത് കാത്തുകഴിയുന്ന പലര്‍ക്കും വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്്.
ചോദ്യക്കടലാസ് ചോര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഭാവിയില്‍ ചോദ്യക്കടലാസ്സുകള്‍ വിതരണം ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്്. അടുത്തവര്‍ഷം മുതല്‍ പരീക്ഷാ നടത്തിപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ ദേശീയ പരീക്ഷ ഏജന്‍സി നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്്. സുപ്രധാന പരീക്ഷകളുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടാക്കുന്നത് ഗൗരവമായ കാര്യമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണ്. വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളെയും ഉന്നത പഠനത്തിന് വേണ്ടിയുള്ള കോച്ചിങ്ങിന് പ്രവേശിക്കുന്നത് പോലും തടസ്സപ്പെടുത്തിയ നടപടിയാണ് ചോര്‍ത്തിയവരുണ്ടാക്കിയത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരെ സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു. പുറമെയുള്ളവര്‍ക്ക് മാത്രമായി ചോദ്യം ചോര്‍ത്താനാവില്ല. കുറ്റമറ്റ അന്വേഷണത്തിലൂടെ മാത്രമേ ഇതിലിടപെട്ടവരെ കണ്ടെത്താനാവൂ. വിദ്യാര്‍ത്ഥികളുടെ ഭാവിയും കൊണ്ട് കളിക്കുന്നവര്‍ കച്ചവട കണ്ണുള്ളവരാണ്. അവര്‍ എന്തായാലും നിയമത്തിന്റെ മുന്നില്‍വരണം. സുതാര്യമായ പരീക്ഷ നടത്തിപ്പ് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലതന്നെയാണ്. കുറുക്ക് വഴിയിലൂടെ വിജയം നേടാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ട്.

LIVE NEWS - ONLINE

 • 1
  4 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  6 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  7 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  9 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  10 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  12 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  14 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  14 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  14 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു