Tuesday, September 25th, 2018

വിദ്യാര്‍ഥികളുടെ സുരക്ഷ; ജീവനക്കാരും മാനസികപരിശോധന നടത്തണം : സിബിഎസ്ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷകണക്കിലെടുത്ത് സ്‌കൂള്‍ ജീവനക്കാരും മാനസികപരിശോധനക്ക് വിധേയരാകണമെന്ന് സിബിഎസ്ഇ. അധ്യാപ അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരാണ് പരിശോധനക്ക് വിധേയരാകേണ്ടത്. വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കി. ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യ സ്‌കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. സുരക്ഷാപരിശോധന നടത്തി വിവരങ്ങള്‍ രണ്ടുമാസത്തിനകം എല്ലാ സ്‌കൂളുകളും www.cbse.nic.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് സി ബി … Continue reading "വിദ്യാര്‍ഥികളുടെ സുരക്ഷ; ജീവനക്കാരും മാനസികപരിശോധന നടത്തണം : സിബിഎസ്ഇ"

Published On:Sep 14, 2017 | 3:21 pm

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷകണക്കിലെടുത്ത് സ്‌കൂള്‍ ജീവനക്കാരും മാനസികപരിശോധനക്ക് വിധേയരാകണമെന്ന് സിബിഎസ്ഇ. അധ്യാപ അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരാണ് പരിശോധനക്ക് വിധേയരാകേണ്ടത്. വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കി. ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യ സ്‌കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.
സുരക്ഷാപരിശോധന നടത്തി വിവരങ്ങള്‍ രണ്ടുമാസത്തിനകം എല്ലാ സ്‌കൂളുകളും www.cbse.nic.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് സി ബി എസ് ഇയുടെ നിര്‍ദേശം.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു