Thursday, April 26th, 2018

സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷിയുടെയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്.

Published On:Apr 3, 2018 | 11:15 am

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്. ഇ തീരുമാനമെടുത്തത്.
മാര്‍ച്ച് 28 ന് നടന്ന പരീക്ഷയാണ് മാറ്റി നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നത്. പരീക്ഷക്ക് മുമ്പ് തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷിയുടെയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25 നടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. എന്നാല്‍ പത്താം ക്ലാസ് പരീക്ഷയെ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ കോച്ചിങ് സ്ഥാപന ഉടമകളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു