Monday, November 19th, 2018

പല്ലിലെ പോട് പരിഹരിക്കാന്‍ ഈ വഴികള്‍..

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിലെ പോട് ഇല്ലാതാക്കാവുന്നതാണ്

Published On:Apr 20, 2018 | 8:36 am

ദന്തസംരക്ഷണം പലര്‍ക്കും വെല്ലുവിളിയാകാറുണ്ട്. പല്ല് വേദന, പല്ലിലെ പോട്, എന്നിവ പലരും അനുഭവിച്ചിട്ടുള്ള വലിയ പ്രശ്‌നങ്ങളാണ്. പലരും പറയുന്നത് കേള്‍ക്കാം പല്ലുകളിലെ പോട് അടയ്ക്കാന്‍ ഡോക്ടറെ സമീപിച്ചെന്ന്. പല്ലുകള്‍ക്ക് വേണ്ട രീതിയില്‍ സംരക്ഷണം നല്‍കാത്തതാണ് ഇതിന്റെ പ്രധാകാരണവും. അതിനാല്‍ തന്നെ എല്ലാവരും പല്ലിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിലെ പോട് ഇല്ലാതാക്കാവുന്നതാണ്.
ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് വൃത്തില്‍ പല്ല് തേക്കുക എന്നതാണ്. എന്നും രാവിലേയും വൈകിട്ടും ഭക്ഷണത്തിനു മുമ്പും ശേഷവും പല്ല് തേക്കാന്‍ ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംരക്ഷണം നല്‍കുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. മധുരം കുറച്ച് മാത്രം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. മധുരം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് കൂടുതല്‍ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പല്ലില്‍ പോട് വരാന്‍ കാരണമാവുന്നു. ഇനി അഥവാ മധുരം കഴിക്കുകയാണെങ്കില്‍, വായ, പല്ല് എന്നിവ നല്ലതു പോലെ വൃത്തിയാക്കിയാക്കണം. പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക. കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’