Monday, July 22nd, 2019

പശുക്കിടാവിനെ പുലി കടിച്ച് കൊന്നു

പത്തനംതിട്ട: കോന്നി കല്ലേലിക്കടവ് പാലത്തിന് സമീപം റബര്‍ എസ്‌റ്റേറ്റില്‍ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നലെ രാവിലെ തോട്ടത്തില്‍ ടാപ്പിങ്ങിനു പോയവരാണു പുലിയെ കണ്ടത്. തുടര്‍ന്ന് വാച്ചര്‍മാരെ വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും കിടാവിനെ ഉപേക്ഷിച്ചു പുലി കടന്നു. പിന്നീട് വനപാലകരെത്തി പരിശോധന നടത്തുകയും ചെയ്തു. പശുക്കിടാവിന്റെ വയറിന്റെ ഭാഗം കടിച്ചു പറിച്ച് കുടല്‍ പുറത്തു വന്ന നിലയിലായിരുന്നു. കഴിഞ്ഞദിവസം സമീപ പ്രദേശമായ വയക്കരയില്‍ കൊല്ലംപറമ്പില്‍ മധുവിന്റെ ആടിനെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെ പുലി കാട്ടിലേക്ക് മറയുകയായിരുന്നു. … Continue reading "പശുക്കിടാവിനെ പുലി കടിച്ച് കൊന്നു"

Published On:Jun 4, 2018 | 8:01 am

പത്തനംതിട്ട: കോന്നി കല്ലേലിക്കടവ് പാലത്തിന് സമീപം റബര്‍ എസ്‌റ്റേറ്റില്‍ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നലെ രാവിലെ തോട്ടത്തില്‍ ടാപ്പിങ്ങിനു പോയവരാണു പുലിയെ കണ്ടത്. തുടര്‍ന്ന് വാച്ചര്‍മാരെ വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും കിടാവിനെ ഉപേക്ഷിച്ചു പുലി കടന്നു. പിന്നീട് വനപാലകരെത്തി പരിശോധന നടത്തുകയും ചെയ്തു. പശുക്കിടാവിന്റെ വയറിന്റെ ഭാഗം കടിച്ചു പറിച്ച് കുടല്‍ പുറത്തു വന്ന നിലയിലായിരുന്നു. കഴിഞ്ഞദിവസം സമീപ പ്രദേശമായ വയക്കരയില്‍ കൊല്ലംപറമ്പില്‍ മധുവിന്റെ ആടിനെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെ പുലി കാട്ടിലേക്ക് മറയുകയായിരുന്നു. കല്ലേലിത്തോട്ടം, വയക്കര, കൊക്കാത്തോട്, അപ്പൂപ്പന്‍തോട്, നെല്ലിക്കാപ്പാറ, കല്ലേലി ചെക് പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ പുലിയുടെയും കടുവയുടെയും സാന്നിധ്യം ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പലയിടത്തും ആളുകള്‍ കടുവയെ കണ്ടതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇതിനിടെ ഒരു സ്ത്രീ തൊഴിലാളി കരടിയെ കണ്ടതായും പറയുന്നു.

LIVE NEWS - ONLINE

  • 1
    24 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    27 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    1 hour ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    1 hour ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    4 hours ago

    വീട്ടമ്മ മരിച്ച നിലയില്‍