Saturday, February 23rd, 2019

കാലിത്തീറ്റ സബ്‌സിഡിയും ബാങ്ക് അക്കൗണ്ടിലേക്ക്

നെടുങ്കണ്ടം: ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കര്‍ഷകര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തുമെന്നതാണു പദ്ധതിയുടെ പ്രത്യേകത. മുമ്പ് ക്ഷീരസംഘങ്ങള്‍ മുഖേനയാണ് കാലിത്തീറ്റ സബ്‌സിഡി ലഭ്യമാക്കിയിരുന്നത്. ചില സംഘങ്ങള്‍ പ്രത്യേക സ്വയംസഹായ സംഘങ്ങള്‍ മുഖേനയായിരുന്നു കാലിത്തീറ്റ വിതരണം ചെയ്തിരുന്നത്. വിതരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ചെറിയ തുക ലാഭവിഹിതമായി നല്‍കേണ്ടിവരുമ്പോള്‍ ഫലത്തില്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയില്‍ കുറവുണ്ടാകുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒരു ലീറ്റര്‍ പാലിന് 80 പൈസയായിരുന്നു കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിച്ചിരുന്നത്. … Continue reading "കാലിത്തീറ്റ സബ്‌സിഡിയും ബാങ്ക് അക്കൗണ്ടിലേക്ക്"

Published On:Aug 27, 2013 | 5:19 pm

നെടുങ്കണ്ടം: ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കര്‍ഷകര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തുമെന്നതാണു പദ്ധതിയുടെ പ്രത്യേകത. മുമ്പ് ക്ഷീരസംഘങ്ങള്‍ മുഖേനയാണ് കാലിത്തീറ്റ സബ്‌സിഡി ലഭ്യമാക്കിയിരുന്നത്.
ചില സംഘങ്ങള്‍ പ്രത്യേക സ്വയംസഹായ സംഘങ്ങള്‍ മുഖേനയായിരുന്നു കാലിത്തീറ്റ വിതരണം ചെയ്തിരുന്നത്. വിതരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ചെറിയ തുക ലാഭവിഹിതമായി നല്‍കേണ്ടിവരുമ്പോള്‍ ഫലത്തില്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയില്‍ കുറവുണ്ടാകുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒരു ലീറ്റര്‍ പാലിന് 80 പൈസയായിരുന്നു കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടിലൂടെ എത്തുമ്പോള്‍ ഓരോ ലീറ്ററിനും 20 പൈസകൂടി ചേര്‍ന്ന് ഒരു രൂപയായി വര്‍ധിക്കും. സബ്‌സിഡി തുക കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് കര്‍ഷകര്‍ക്ക് അറിയാനും പുതിയ നടപടി സഹായകമാകും. കര്‍ഷകര്‍ ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്നും ഈ മാസം 30നു മുമ്പായി ക്ഷീര വികസന ഓഫിസുകളില്‍ അപേക്ഷകള്‍ എത്തിക്കണമെന്നുമാണ് സംഘങ്ങളാട് നിര്‍ദേശിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    22 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    54 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം