Saturday, February 23rd, 2019

രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനായി വില്‍ക്കുന്നത് നിരോധിക്കും

        ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനായി വില്‍ക്കുന്നത് നിരോധിക്കാന്‍ കേന്ദ്ര നീക്കം. പുതിയ നിയമ പ്രകാരം കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂ. പുതിയ കന്നുകാലി വ്യാപാര നിയമത്തിലാണ് ഈ നിബന്ധനകളെന്നാണ് വിവരം. കന്നുകാലി വ്യാപാരികള്‍ക്കെതിരെ നിരന്തരമായി അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നീക്കം. 1960ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം പരിഷ്‌കരിച്ചാണ് കേന്ദ്രം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുന്നത്. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല. കര്‍ഷകനാണെന്ന് തെളിയിക്കുന്ന രേഖകള്‍ … Continue reading "രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനായി വില്‍ക്കുന്നത് നിരോധിക്കും"

Published On:May 26, 2017 | 11:55 am

Cow and Cattles Full

 

 

 

 
ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനായി വില്‍ക്കുന്നത് നിരോധിക്കാന്‍ കേന്ദ്ര നീക്കം. പുതിയ നിയമ പ്രകാരം കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂ. പുതിയ കന്നുകാലി വ്യാപാര നിയമത്തിലാണ് ഈ നിബന്ധനകളെന്നാണ് വിവരം. കന്നുകാലി വ്യാപാരികള്‍ക്കെതിരെ നിരന്തരമായി അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നീക്കം. 1960ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം പരിഷ്‌കരിച്ചാണ് കേന്ദ്രം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുന്നത്. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല. കര്‍ഷകനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ കന്നുകാലികളെ നല്‍കാവൂ. ചെറുതും അനാരോഗ്യമുള്ളവയുമായ കാലികളെ വില്‍ക്കരുതെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥകളുണ്ടെന്നാണ് സൂചന.
കൂടാതെ, നിയമം കര്‍ക്കശമാക്കിക്കൊണ്ട് പരിസ്ഥിതി മന്ത്രാലയം പുതിയ നിബന്ധനകളും പാസാക്കുന്നുണ്ട്. ഈ നിയമപ്രകാരം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറററിനുള്ളിലും സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് 25 കിലോമീറ്ററിനുള്ളിലും കന്നുകാലി ചന്തകള്‍ സ്ഥാപിക്കുന്നത് നിരോധിക്കും. സംസ്ഥാനത്തിനു പുറത്തു നിന്ന് കാലികളെ കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കന്നുകാലിചന്തകള്‍ നടത്താനും അനുവദിക്കില്ല.
ഇവ കൂടാതെ കാലിചന്തകള്‍ക്കും നിബന്ധനകള്‍ ഉണ്ട്. കന്നുാലികള്‍ക്ക് ആവശ്യത്തിന് വെളളം, ഫാന്‍, കിടക്കാനുളള സൗകര്യം, റാമ്പുകള്‍, വഴുക്കില്ലാത്ത നിലം, ഡോക്ടര്‍മാരുടെ സേവനം, അസുഖമുളള കന്നുകാലികള്‍കകായി പ്രത്യേക ഇടം എന്നിവ ഒരുക്കണം. കന്നുകാലികളെ വാഹനത്തില്‍ കൊണ്ടു വരുന്നതും പോകുന്നതുമെല്ലാം ശരിയായ രീതിയിലാണോ, അതില്‍ അസുഖമുള്ളവയുണ്ടോ എന്നിവയെല്ലാം പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെയും ചുമതലപ്പെടുത്തുന്നുണ്ട്.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത.

LIVE NEWS - ONLINE

  • 1
    30 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം