Saturday, February 16th, 2019

      വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജനും ലൂസിയാന ഗവര്‍ണറുമായ ബോബി ജിന്‍ഡല്‍ 2016 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ്. 2003 ല്‍ ലൂസിയാന ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കും, 2004 ല്‍ യു.എസ് പാര്‍ലമെന്റിലേയ്ക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2007 ല്‍ വിജയിച്ച് ഗവര്‍ണറായി. 2011 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു അദ്ദേഹം. മത്സരിക്കുകയാണെങ്കില്‍ തന്റെ കീഴില്‍ ലൂസിയാന സ്‌റ്റേറ്റ് … Continue reading "അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും"

READ MORE
        അടിപൊളി ജിവിതത്തിന് പണം കണ്ടെത്താന്‍ പെണ്‍കുട്ടികള്‍ അണ്ഡ വില്പന നടത്തുന്നു. ഗര്‍ഭപാത്രം വാടയ്ക്ക് നല്‍കുന്ന രീതി നേരത്തേ നിലവിലുണ്ട്. എന്നാല്‍ അതിലും ഒരു പടികൂടി കടന്ന് അണ്ഡ വില്പന നടത്തി പണമുണ്ടാക്കുന്നതാണ് പുതിയ രീതി. ഒന്നര വര്‍ഷത്തോളമായി തലസ്ഥാനത്തും ബിസനസ് നഗരത്തിലും വളരെ രഹസ്യമായി നടന്നു വന്നിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യം മാറി. മിക്ക ജില്ലകളിലും അണ്ഡ വില്പന നടത്തുന്ന പെണ്‍കുട്ടികളുണ്ടെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്. 5000രൂപ മുതല്‍ 10000 രൂപവരെയാണ് അണ്ഡ … Continue reading "അടിപൊളി ജിവിതത്തിന് പണം കണ്ടെത്താന്‍ പെണ്‍കുട്ടികളുടെ അണ്ഡവില്‍പ്പന"
          ലണ്ടന്‍ : ഇന്ത്യന്‍ സ്വദേശിയായ ഇംഗഌഷ് എഴുത്തുകാരന്‍ നീല്‍ മുഖര്‍ജിയുടെ ‘ദി ലൈഫ്‌സ് ഓഫ് അദേഴ്‌സ്’ മാന്‍ ബുക്കര്‍ പ്രൈസ് അന്തിമ ചുരുക്കപ്പട്ടികയില്‍. നീലിന്റെതുള്‍പ്പെടെ അഞ്ച് പുസ്തകങ്ങളാണ് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1960 കാലഘട്ടത്തിലെ ഒരു ബംഗാളി കുടുംബത്തിന്റെ ജീവിതമാണ് ‘ദി ലൈഫ്‌സ് ഓഫ് അദേഴ്‌സ്’ല്‍ ചിത്രീകരിച്ചിരിക്കുന്നത്. നീല്‍ മുഖര്‍ജിയുടെ രണ്ടാമത്തെ നോവലാണിത്. 2010 ല്‍ പുറത്തിറങ്ങിയ എ ലൈഫ് അപ്പാര്‍ട്ട് ആണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍. ബ്രിട്ടണില്‍ സ്ഥിരതാമസക്കാരനായ … Continue reading "‘ദി ലൈഫ്‌സ് ഓഫ് അദേഴ്‌സ്’ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍"
            ന്യൂയോര്‍ക്ക്: ഓഹരി വിപണിയില്‍ തട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് ഒമ്പത് വര്‍ഷം തടവും 56 കോടി രൂപ പിഴയും. ഇന്ത്യന്‍ വസംജനായ അമേരിക്കക്കാരന്‍ മാത്യു മര്‍ത്തോമ (39)ക്കാണ് അമേരിക്കന്‍ ഡിസ്ട്രിക്ട് കോടതി ഒമ്പതു വര്‍ഷം തടവും 56 കോടി രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചത്. ഓഹരിവിപണിയില്‍ വിവരം ചോര്‍ത്തി നല്‍കുന്ന ‘ഇന്‍സൈഡര്‍ ട്രേഡിംഗി’ലൂടെ മാത്യു മര്‍ത്തോമ ഏകദേശം 16,000 കോടി രൂപയുടെ കള്ളക്കച്ചവടം നടത്തിയെന്നാണ് കേസ്. അമേരിക്കയുടെ … Continue reading "ഓഹരി വിപണി തട്ടിപ്പ് ; ഇന്ത്യന്‍ വംശജന് തടവും 56 കോടി രൂപ പിഴയും"
          കണ്ണൂര്‍ : കാലവും കാലാവസ്ഥയും മാറിയപ്പോള്‍ ഓണത്തിന് ഭാവമാറ്റം. കര്‍ക്കിടകം കഴിഞ്ഞ് ഓണത്തിന് പത്ത് നാള്‍ തെളിവ് കിട്ടുന്ന പതിവ് മാറി. പെരുമഴ ചിങ്ങത്തിലും തുടരുകയാണ്. ഓണവെയില്‍ ഇല്ലാതായതോടെ ഓണത്തുമ്പിയെ കാണാനില്ല. കാടെല്ലാം വെട്ടിത്തെളിച്ചതോടെ തെച്ചിയും തുമ്പയും ഇല്ലാതായി. പുരയിടങ്ങളില്‍ വള്ളി കയറി പൂക്കുന്ന ഓണപ്പൂക്കളും ഓര്‍മയായി. മത്സരവേദിയില്‍ മാത്രമായി പൂക്കളങ്ങള്‍. അതാവട്ടെ ബന്തിയും ജമന്തിയുമൊക്കെ പൊന്നും വിലക്ക് വാങ്ങിയിടുന്ന പൂക്കളം മാത്രം. ഊഞ്ഞാലും ഊഞ്ഞാലാട്ടവും വീടുകളില്‍ ഇല്ലാതായി. തിരുവാതിരയും … Continue reading "പുതുതലമുറക്ക് ടെലിവിഷന്‍ ഓണം"
          കണ്ണൂര്‍ : സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കലും കണ്ടക്ടര്‍മാര്‍ക്ക് നെയിംപ്ലേറ്റ് വെക്കലും ഉത്തരവ് കടലാസില്‍ ഉറങ്ങുമ്പോള്‍ നടപടിയെടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറക്കം നടിക്കുന്നു. വായ തുറന്നാല്‍ പ്രഖ്യാപനം നടത്തല്‍ മാത്രമാണ് അധികാരികള്‍ക്ക് പണിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഓരോ നടപടികളും. യാത്രാദുരിതത്തില്‍പ്പെട്ട്് വലയുന്ന യാത്രക്കാര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുകയാണ് അധികാരികളുടെ പ്രഖ്യാപനങ്ങള്‍. ആഗസ്ത് 16 മുതല്‍ 23 വരെ സ്വകാര്യ ബസുകളില്‍ പരിശോധന നടത്തുമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ … Continue reading "ബസില്‍ തോണ്ടലും നുള്ളലും…"
      സെല്‍ഫി വൈറലായതോടെ ചെറുപ്പാക്കാര്‍ മോഡി കൂട്ടാനോടുന്നു. വിദേശങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി അഭയം തേടുകയാണ് ന്യൂജനറേഷന്‍. അമേരിക്കന്‍ അക്കാദമി ഓഫ് ഫേഷ്യല്‍ പ്ലാസ്റ്റിക് ആന്റ റീകണ്‍സ്രക്ടീവ് സര്‍ജറിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. പ്ലാസ്റ്റിക് സര്‍ജി വിദഗ്ധന്മാരെ സമീപിച്ചവരില്‍ മിക്കവരും സോഷ്യല്‍ മീഡിയയില്‍ സുന്ദരനും സുന്ദരിയുമായി കാണപ്പെടാന്‍ വേണ്ടിയാണ് സര്‍ജറി ചെയ്യുന്നതെന്നു തുറന്നു പറഞ്ഞു. സെല്‍ഫികള്‍ക്കു ലഭിക്കുന്ന മോശം പ്രതികരണങ്ങള്‍ പലരുടെയും ആത്മവിശ്വാസമില്ലാതാക്കുന്നുവെന്നും ചിലരെ വിഷാദരോഗികളാക്കുന്നുവെന്നും തെളിഞ്ഞു. സെല്‍ഫികള്‍ മനോഹരമായില്ലെങ്കില്‍ വല്ലാത്ത നാണക്കേടല്ലേ. എത്രയെത്ര … Continue reading "സെല്‍ഫിക്കായി പ്ലാസ്റ്റിക് സര്‍ജറി"
        സെല്‍ഫിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ക്യാമറയില്‍കൂടിയുള്ള സ്വയം പകര്‍ത്തല്‍ മാനസിക വൈകല്യങ്ങളിലേക്കും അതുവഴി അപകടങ്ങളിലേക്കും മാറുന്നതിനെ കുറിച്ച് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ലേഖനത്തോട് സമൂഹത്തിന്റെ‚വിവിധ തലങ്ങളിലുള്ളവര്‍ നടത്തിയ പ്രതികരണം.   സ്വയം രക്ഷനോക്കാതെ സെല്‍ഫിയെ സമീപിക്കരുത്: സീമാസുരേഷ് (വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്) സെല്‍ഫി എന്ന ന്യൂ ജനറേഷന്‍ ട്രെന്റിനെ ആരും വെറുക്കാന്‍ സാധ്യതയില്ല. കാരണം സ്വന്തം ചിത്രം കണ്ട് രസിക്കാത്തവര്‍ ലോകത്ത് വിരളമാണ്. നാം പകര്‍ത്തുന്ന ഓരോ പടവും … Continue reading "സെല്‍ഫി മരണത്തിന്റെ ബട്ടനാകുമോ – പ്രതികരണങ്ങള്‍"

LIVE NEWS - ONLINE

 • 1
  12 mins ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 2
  1 hour ago

  കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

 • 3
  1 hour ago

  കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

 • 4
  1 hour ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 5
  1 hour ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 6
  2 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

 • 7
  2 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 8
  2 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 9
  3 hours ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക