Tuesday, November 20th, 2018

        കൊച്ചി: മണപ്പുറും ഗ്രൂപ്പും പെഗാസസ് ഇവന്റ് മേക്കേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30 കൊച്ചിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഇന്ത്യയിലെ മികച്ച സുന്ദരിയെ കണ്ടെത്തുകയാണ് മല്‍സരത്തിന്റെ ലക്ഷ്യം. മുംബൈ, ബംഗലൂരു, ദില്ലി എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലുവീതം മല്‍സരാര്‍ത്ഥികളും മിസ് സൗത്ത് ഇന്ത്യ മല്‍സരത്തിലെ ആദ്യ നാലു സ്ഥാനക്കാരുമുള്‍പ്പെടെ … Continue reading "മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30ന് കൊച്ചിയില്‍"

READ MORE
        കാല്‍പ്പന്തു കളിയിലെ മിടുക്കുമായി മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി ഇനി അര്‍ജന്റീനയിലേക്ക്… മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ജിഷ്ണു ബാലകൃഷ്ണനാണ് ഓഗസ്റ്റില്‍ അര്‍ജന്റീനയിലേക്കു പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 കുട്ടിത്താരങ്ങളില്‍ ഒരാളാണു ജിഷ്ണു. അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സ് ഇന്ത്യയില്‍ നടത്തിയ പ്രതിഭാനിര്‍ണയപരിപാടിയിലൂടെയാണ് എംഎസ്പി ഫുട്‌ബോള്‍ ടീമിലെ താരമായ ജിഷ്ണുവിന്റെ ഭാഗ്യം തെളിഞ്ഞത്. ബൊക്ക ജൂനിയേഴ്‌സ് ഗോവയില്‍ നടത്തിയ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ … Continue reading "കാല്‍പ്പന്തു കളിയിലെ മിടുക്കുമായി ജിഷ്ണു അര്‍ജന്റീനയിലേക്ക്"
        ദുബായ്: കോഴിക്കോട് സ്വദേശിയായ യുവാവ്് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. യുവ വ്യവസായി ഡോ. വി.പി. ഷംഷീറാണ് പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് 2014 പതിപ്പിന്റെ കവര്‍ചിത്രത്തിലിടം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. യു.എ.ഇ. കേന്ദ്രമായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍. ‘മെഡിസിന്‍ മെന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസിന്റെ കവര്‍ പുറത്തിറക്കിയത്. അറബ് ലോകത്തെ പ്രമുഖ … Continue reading "‘മെഡിസിന്‍ മെന്‍’"
    കണ്ണൂര്‍ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായ ഹരിത വി. കുമാര്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി കണ്ണൂരിലേക്ക്. ഐഎഎസ് പരിശീലനത്തിനായി ആദ്യ നിയമനം കണ്ണൂരില്‍ ലഭിച്ച ഹരിത വി. കുമാര്‍ ജൂണ്‍ 14ന് മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് 26ന് കണ്ണൂരില്‍ ചുമതല ഏറ്റെടുക്കും. അസിസ്റ്റന്റ് കളക്ടര്‍ അഥീല അബ്ദുള്ള ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലാണു ഹരിത പരിശീലനത്തിനെത്തുക. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായുള്ള പരിശീലനത്തിനുശേഷം തിരുവനന്തപുരത്തെ … Continue reading "അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ഹരിത കണ്ണൂരിലേക്ക്"
        മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ പ്രശസ്ത സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പിനു ഇന്ത്യന്‍ വംശജനായി വിദ്യാര്‍ഥി അര്‍ഹനായി. ന്യൂസൗത്ത് വെയില്‍സിലെ ചാള്‍സ് സ്റ്റുവര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ ദന്തല്‍ സയന്‍സ് വിദ്യാര്‍ഥി അമിത് ബാല്‍ഗിയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. സ്‌കോളര്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ അന്തിമപട്ടികയിലെത്തിയ 60 പേരെ പിന്തള്ളിയാണ് ബാല്‍ഗി സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാഭ്യാസ മികവിനൊപ്പം തന്നെ കായികരംഗത്ത് കാഴ്ചവെച്ച മികച്ച പ്രകടനത്തിനും സമൂഹത്തിലുള്ള ഇടപെടലും ആധാരമാക്കിയാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ് … Continue reading "ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ബ്രാഡ്മാന്‍ സ്‌കോളര്‍ഷിപ്പ്"
        മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ കഌന്റന്റെ കസേര തെറിപ്പിച്ച മോണിക്ക ലെവിന്‍സ്‌കി വീണ്ടും താരമാവുന്നു. വൈറ്റ്ഹൗസിനെ നാണിപ്പിച്ച 1998ലെ ലൈംഗികാപവാദ കേസിനുശേഷം അപ്രത്യക്ഷയായ മോണിക്ക തനിക്ക് മനസ് തുറക്കാനുണ്ടെന്നു പറഞ്ഞാണ് വീണ്ടും ജനശ്രദ്ധ നേടുന്നത്. പ്രമുഖ വനിതാ മാസികയായ ‘വാനിറ്റി ഫെയറി’ല്‍ മോണിക്കയുമായുള്ള അഭിമുഖം പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ‘ക്ലിന്റണും ഞാനും തമ്മിലുള്ള ബന്ധത്തിലുണ്ടായ സംഭവവികാസങ്ങളില്‍ എനിക്ക് പശ്ചാത്താപമുണ്ട്, ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു, അങ്ങേയറ്റത്തെ പശ്ചാത്താപമുണ്ട്.” മോണിക്ക പറഞ്ഞു. … Continue reading "മൊണീക്ക പറയാന്‍ ബാക്കിവെച്ചത്..!"
      ഇന്ത്യന്‍ വംശജനായ രാജീവ് സുരി നോക്കിയയുടെ പുതിയ മേധാവിയായി ചുമതലയേല്‍ക്കും. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്ന നടപടി ഏതാണ്ട് പൂര്‍ത്തിയായ സമയത്താണ് ഈ പ്രഖ്യാപനം. നോക്കിയയുടെ മേധാവിയായി സുരി നിയമിക്കപ്പെടുമെന്ന് ആഭ്യൂഹങ്ങളുണ്ടായിരുന്നു. അത് ശരിവെച്ചിരിക്കുകയാണ് ഇപ്പോഴത്തെ നിയമനം. 43 കാരനായ സുരി ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് കുവൈത്തിലാണ്. മണിപ്പാല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് സുരി ബി.ടെക് ബിരുദം നേടിയത്. യാദൃശ്ചികമാകാം, പുതിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഇതേ ഇന്‍സ്റ്റിട്ട്യൂട്ടിലെ … Continue reading "നോക്കിയ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍"
      യുവാതലമുറയെ ലക്ഷ്യം വെച്ച് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നു. പച്ചക്കറിച്ചാക്കുകളിലും അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ എത്തുന്ന ചാക്കുകെട്ടുകളിലും വിദ്യാര്‍ഥികളുടെ ലാപ്‌ടോപ് ബാഗുകളിലുമൊക്കെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി ഒഴുകുകയാണ്. യുവാക്കളെയും വിദ്യാര്‍ഥികളെയുമാണു ലഹരി കച്ചവടക്കാര്‍ ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നത്. ഇടുക്കി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ഇവിടെ കഞ്ചാവ് എത്തുന്നതെന്നു പറയുന്നു. നഗരത്തില്‍ നാഗമ്പടം, ചന്തക്കടവ്, തിരുനക്കര പ്രദേശങ്ങളും സംക്രാന്തിയുമാണ് ജില്ലയിലെ ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രങ്ങള്‍. അമ്മഞ്ചേരി, … Continue reading "യുവാക്കളെ ലക്ഷ്യം വെച്ച് കഞ്ചാവ് കടത്ത് വ്യാപകം"

LIVE NEWS - ONLINE

 • 1
  5 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  7 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  8 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  11 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  12 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  14 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  14 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  15 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  15 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല