Wednesday, September 19th, 2018

          കേരളത്തില്‍ ഹൃദ്രോഗം ബാധിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഈ അടുത്തിടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നത്. ഹൃദ്രോഗം ബാധിക്കുന്നവരില്‍ 40 വയസ്സില്‍ താഴെയുള്ള യുവാക്കളുടെ എണ്ണംപാശ്ചാത്യരാജ്യങ്ങളില്‍ എട്ട് ശതമാനത്തില്‍ താഴെയും ദേശീയതലത്തില്‍ 18 ശതമാനവും ആണെങ്കില്‍ കേരളത്തിലത് 32 ശതമാനം ആണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചരുക്കിപറഞ്ഞാല്‍ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടിവര്‍ധനയാണ് ഇക്കാര്യത്തില്‍ കാണുന്നത്. പ്രതിവര്‍ഷം 40,000 ആളുകള്‍ … Continue reading "യുവാക്കളില്‍ ഹൃദ്രോഗം കൂടുന്നു"

READ MORE
          ഇഗ്ലിഷ് സാഹിത്യ ലോകത്തേക്കുള്ള മലയാളി യുവാവിന്റെ രംഗപ്രവേശം ശ്രദ്ധേയമാവുന്നു. ഇരിങ്ങാലക്കുട വെളാങ്ങല്ലൂര്‍ മഹാലക്ഷ്മിയുടെയും കൃഷ്ണമൂര്‍ത്തിയുടെയും മകന്‍ ഹരികുമാറാണ് നോവലുമായി ഇംഗ്ലീഷ് സാഹീത്യലോകത്ത് ശ്രദ്ധേയനാവുന്നത്. ഹരികുമാറിന്റെ 206 പേജുള്ള W-h-en str-an-g-er-s m-e-e-t എന്ന ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങിയിട്ട് ഒരു മാസമാകുന്നു. ‘സൃഷ്ടി പബ്ലിക്കേഷന്‍സാ’ണ് പുസ്തകത്തിന്റെ പ്രസാധകര്‍. യുവാക്കളുടെ ഇടയില്‍ ശ്രദ്ധനേടിയ നോവലിനെ കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളും ചാനലുകളിലും ബ്ലോഗുകളിലും ചൂടുപിടിക്കുകയാണ്. ബി.ടെക്കിന് പഠിക്കുന്ന കാലം, ഡല്‍ഹി മെട്രോയില്‍ വച്ച് ഒരു … Continue reading "‘സ്‌ട്രേഞ്ചേഴ്‌സ് മീറ്റ് ‘നെഞ്ചോട് ചേര്‍ത്ത്…"
        ബര്‍ളിന്‍: മെസ്സിയുടെ കോട്ടിന് എട്ടരകോടി രൂപ. സൂറിക്കില്‍ കഴിഞ്ഞ ദിവസം നടന്ന ലോക ഫുട്‌ബോളര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാനാണ് മെസ്സി ഈ കോടിശ്വരന്‍ കോട്ട് അണിഞ്ഞത്. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈന്‍ കമ്പനിയായ ഡോള്‍ക്ക് ആന്‍ഡ് ഗബാനയാണു ചുവന്ന നിറത്തിലുള്ള സ്യൂട്ട് സ്‌പോണ്‍സര്‍ ചെയ്തത്. മെസ്സിയുമായി പരസ്യ കരാറുള്ള കമ്പനി ബോണസ് എന്ന നിലയിലാണ് ഈ തുക പ്രതിഫലമായി നല്‍കിയത്.
          പുത്തന്‍ ട്രെന്റില്‍ സിനിമയും ടെലിവിഷനും അരങ്ങ് വാഴുമ്പോഴും നാടകത്തിന് തിരശീല വീഴുന്നില്ല. കാരണം നാടകത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ഒരു വിഭാഗം പുത്തന്‍ തലമുറയിലും ഉണ്ടെന്നതാണ് അതിന് കാരണം. ഒരിക്കലും തിരശ്ശീല വീഴാത്ത കലയാണ് നാടകമെന്ന് യുവ തലമുറയുടെ സാക്ഷ്യപ്പെടുത്തല്‍ അനുഗ്രഹമായത് നാടകത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്മാരെ. ആലുവ ടാസും ഓഡിയവും ചേര്‍ന്ന് നടത്തുന്ന നാടകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറ ഏകസ്വരത്തില്‍ നാടകത്തെ … Continue reading "നാടകം നെഞ്ചോട് ചേര്‍ത്ത്"
          ഞാന്‍ പണമില്ലാത്ത പാവമാണ് ….. വക്കീലിനു കൊടുക്കാനും ഫഌറ്റിന്റെ അറ്റകുറ്റപ്പണി നടത്താനും എന്റെ കൈയില്‍ പണമില്ല. പറയുന്നത് സാധാരണക്കാരനാണെങ്കില്‍ അതില്‍ ഞെട്ടാനൊന്നുമില്ല.എന്നാല്‍ കോടിശ്വരനായ ഗയകന്‍ അദ്‌നന്‍ സമിയാണ് ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്. പാകിസ്ഥാനി ഗായകനായ അദ്‌നന്‍ സമി മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സമര്‍പ്പണത്തിലാണ് ഇങ്ങനെ പ്രതികരിച്ചത. രണ്ടാംഭാര്യയായിരുന്ന സഭ ഗലദാരിയുമായുള്ള കേസിലാണ് അദ്‌നന്‍ സമിയുടെ ഇത്തരമൊരു വെളിപ്പെടുത്തല്‍. ലോകന്ത്വാലയിലുള്ള ‘ഒബ്രോയ് സ്‌കൈ ഗാര്‍ഡന്‍ ബില്‍ഡിംഗിലെ … Continue reading "ഞാന്‍ പണമില്ലാത്ത പാവമാണ്"
      തിരു: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്തെ ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സമയത്ത് സ്‌കൂളില്‍ വച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവരം പോലീസിന് ലഭിച്ചത്. … Continue reading "പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു"
          ഒടുവില്‍ സുനിലിന് ആഫ്രിക്കയില്‍ ജയില്‍ മോചനം. പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസിനെയാണ് വിട്ടയച്ചത്. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ ജയിലിലാക്കിയത്. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയക്കും. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സുനില്‍ ക്യാപ്റ്റനായ ‘എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍’ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായത്. അവര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി … Continue reading "ഒടുവില്‍ ആഫ്രിക്കന്‍ മോചനം"
        അബുദാബി: ഒടുവില്‍ മലയാളികളായ റേഡിയോജോക്കിക്കള്‍ ഗിന്നസില്‍. ദുബായ് റേഡിയോ ഹിറ്റ് 96.7 എഫ്എമ്മിലെ മലയാളി അവതാരകരായ മിഥുനും, സിന്ധുവുമാണ് പറഞ്ഞ്, പറഞ്ഞ് ഗിന്നസ് ബുക്കിലേക്ക് ചേക്കേറിയത്. 77 മണിക്കൂര്‍ 11 മിനിറ്റ് നിര്‍ത്താതെ പരിപാടി അവതരിപ്പിച്ച സിംഗപ്പൂര്‍ ഹോട്ട് എഫ.എമ്മിലെ ആര്‍ജെ ജോഡികളുടെ റിക്കാര്‍ഡാണ് ദുബായില്‍ മലയാളികള്‍ തിരുത്തിക്കുറിച്ചത്. ബിബിസി സ്ഥാപിച്ച 70 മണിക്കൂര്‍ റിക്കാര്‍ഡാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഹോട്ട് എഫ്എം മറികടന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ പരിപാടി അവതരിപ്പിച്ചാണ് ഇവര്‍ ഗിന്നസ് … Continue reading "ഒടുവില്‍ മലയാളി റേഡിയോ ജോക്കികള്‍ ഗിന്നസില്‍"

LIVE NEWS - ONLINE

 • 1
  1 hour ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 2
  2 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 3
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  3 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 5
  3 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 6
  3 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 7
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 8
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 9
  3 hours ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം