Wednesday, September 19th, 2018

        പത്തനംതിട്ട: പരീക്ഷകളില്‍ കോപ്പിയടി തടയുന്നതിനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം. പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജിലെ അവസാനഘട്ട ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഘടിപ്പിച്ച കണ്ണട ഉപയോഗിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് കോപ്പിയടി കണ്ടെത്തുക. മുസലിയാര്‍ കോളജിലെ ഹഷിം എ. സലിം, അജോ കെ. രാജു, ജിന്‍സി സാം, എസ്. കാവ്യദര്‍ശന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. … Continue reading "കോപ്പിയടി തടയാനുള്ള സാങ്കേതികവിദ്യയുമായി യുവ സംഘം"

READ MORE
    കൊച്ചി: ന്യൂ ജനറേഷന്‍ വോട്ടില്‍ കണ്ണും ൃനട്ട് ആംആദ്മി എറണാകുളത്ത് പടപ്പുറപ്പാടിനിറങ്ങുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവ പ്രചാരണത്തിലേക്കിറങ്ങിക്കഴിഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തക അനിത പ്രതാപാണ് മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്ത ഇവിടുത്തെ ന്യൂജനറേഷനെ സ്വാധീനിക്കാന്‍ അനിതയുടെ വ്യക്തിപ്രഭാവത്തിനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പുതിയ പ്രചാരണവഴികള്‍ കണ്ടെത്താനുളള സജീവ ചര്‍ച്ചയിലാണ് പ്രചാരണ സമിതി. ജനസഭകള്‍ സംഘടിപ്പിച്ച് സാധാരണക്കാരന്റെ ആവശ്യമറിഞ്ഞ് പ്രചരണത്തിന് തുടക്കമിടാനാണ് ഇപ്പോഴത്തെ ആലോചന. തെരഞ്ഞെടുപ്പില്‍ ആദ്യമാണെങ്കിലും 35 വര്‍ഷം … Continue reading "ന്യൂ ജനറേഷന്‍ വോട്ടില്‍ കണ്ണുംനട്ട് ആം ആദ്മി"
        കോഴിക്കോട്: കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പുണ്ടെങ്കിലും ഡോ. സിമിഷെറിന്റെ മനസുമുഴുവന്‍ വര്‍ണങ്ങളുടെ മായിക ലോകമാണ്. ജോലിത്തരിക്കുകള്‍ക്കിടയിലും വര്‍ണങ്ങളുടെ ലോകത്ത് വിരാജിക്കുന്ന ഈ ഡോക്ടര്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഡോ. സിമി ഷെറിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. ഡ്യൂ ഡ്രോപ്‌സ്- വൈബ്രന്റ് കളേഴ്‌സ് ഓഫ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ 23 ചിത്രങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്. ഓയില്‍, അക്രലിക് മാധ്യമങ്ങളില്‍ ഇവ തയാറാക്കിയിട്ടുള്ളത്. ചുമര്‍ചിത്രശൈലിയിലൊരുക്കിയ ഏതാനും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കോഴിക്കോട് കെഎംസിടി … Continue reading "മനസ് വര്‍ണത്തില്‍ ചാലിച്ച ലേഡി ഡോക്ടര്‍"
      വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ ഗൂഗിള്‍ സെര്‍ച്ചില്‍ വന്‍ ഹിറ്റായി മാറുന്നു. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടിയാണ് യുവ ഇന്ത്യന്‍ ക്രിക്കറ്ററുടെ ഈ വന്‍ മുന്നേറ്റം. ഏഷ്യാകപ്പില്‍ നിന്നുള്ള ധോണിയുടെ അവസാനനിമിഷത്തെ പിന്മാറ്റവും പുതിയ നായകനെന്ന നിലയില്‍ ബംഗ്ലാദേശിനെതിരായ കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനവുമാണ് ഗൂഗിള്‍ സെര്‍ച്ചിലെ പുതിയ ട്രെന്റിനു കാരണമെന്ന് ഗൂഗിള്‍ പഠനം തെളിയിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടവരുടെ കണക്കില്‍ ധോണിയെ പിന്തള്ളി കോഹ്‌ലി മുന്നിലെത്തി. … Continue reading "യുവ തരംഗമായി കോഹ്ലി പ്രണയകഥ"
          വാഷിങ്ടണ്‍: നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട് ജഡ്ജിയായി ഇന്ത്യന്‍ വംശജനായ നിയമവിദഗ്ധന്‍ വിന്‍സ് ഗിര്‍ധാരി ഛാബ്രിയ തെരഞ്ഞെടുക്കപ്പെട്ടു. കലിഫോര്‍ണിയയില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം. 41 നെതിരെ 58 വോട്ടുകള്‍ നേടിയാണ് ഛാബ്രിയ ഈ സ്ഥാനത്തേക്കു നിയോഗിക്കപ്പെടാനുളള സെനറ്റ് അംഗീകാരം നേടിയത്. നിലവില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലായ ഛാബ്രിയ ഒരു പ്രസ്താവനയിലൂടെയാണ് ഒബാമയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിറ്റി അറ്റോര്‍ണി … Continue reading "യുഎസ് ഡിസ്ട്രിക്ട് കോര്‍ട് ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍"
        അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ബി ജെ പി നേതാവ് നരേന്ദ്ര മോദിക്ക് സ്വന്തം തട്ടകത്തില്‍ കനത്ത പ്രഹരം. ഗുജറാത്തിലെ സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍ എസ് യു) മിന്നുന്ന വിജയം നേടി. എട്ട് സീറ്റുകളില്‍ ആറെണ്ണവും നേടിയാണ് എന്‍ എസ് യു വന്‍വിജയം നേടിയത്. മുഖ്യ എതിരാളികളായ ബി ജെ പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ ബി വി പിക്ക് രണ്ടു … Continue reading "ഗുജറാത്ത് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍ എസ് യുവിന് മിന്നുന്ന ജയം"
        ത്രീ ഡി ആനിമേഷന്‍ ലോകത്ത് വിനീത് ഇഫക്ട ലോക ശ്രദ്ധനേടുന്നു. സ്‌റ്റോപ് മോഷന്‍ ഫ്രെയിമില്‍ പുത്തന്‍ പരീക്ഷണം നടത്തിയാണ് വിനീത് സവിശേഷമായ നേട്ടം കൈവരിച്ചത്. ജീവനില്ലാത്ത ഒന്നിന് സ്വന്തമായി ചലനാത്മകത നല്‍കുന്ന ഗുട്ടന്‍സ് ഒരു സോഫ്റ്റ്‌വെയറിന്റെയും പിന്തുണയില്ലാതെ പൂര്‍ണമായും മാനുവലായി നല്‍കുന്നതാണ് സ്‌റ്റോപ് മോഷന്‍. ഫ്രെയിം ബൈ ഫ്രെയിം ഫോട്ടോഗ്രാഫുകള്‍ ഒരുമിച്ച് സാധ്യമാക്കുന്ന മിഥ്യാ ചലനം സൃഷ്ടിച്ചെടുക്കുന്നതാണിത്. ഹോളിവുഡില്‍ 1897ല്‍ ‘ഹംപ്റ്റി ഡംപ്റ്റി സര്‍ക്കസ്’ വീഡിയോയിലൂടെയാണ് ആദ്യമായി ഇത് പരീക്ഷിക്കുന്നത്. ആല്‍ബര്‍ട്ട് … Continue reading "ആനിമേഷന്‍ ലോകത്തെ വിനീത് ഇഫക്ട്"
      പാലക്കാട്: യുവാക്കളുടെ ഇന്ത്യ-നേപ്പാള്‍ സൗഹൃദ യാത്ര ശ്രദ്ധേയമാവുന്നു. അഹിംസാ സന്ദേശവുമായി പാലക്കാട് എക്‌സ്ട്രീം റൈഡേഴ്‌സ് അംഗങ്ങളായ പ്രശാന്ത് കുമാര്‍ അകത്തേത്തറയും കെ. മുഹമ്മദ് ഷെബീറുമാണ് ഇന്ത്യാ-നേപ്പാള്‍ ബൈക്ക് യാത്ര നടത്തുന്നത്. 21 ന് പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് യാത്ര ആരംഭിക്കുക. മഹാത്മാഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചും 22 സംസ്ഥാനങ്ങളിലെ ജനങ്ങളുമായി സംവദിച്ചുമാണ് യാത്ര. 27 ദിവസമാണ് യാത്രക്കായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും 9000 കിലോമീറ്റര്‍ വരുന്ന യാത്ര 23 ദിവസംകൊണ്ടു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് … Continue reading "അഹിംസാ സന്ദേശവുമായി യുവാക്കളുടെ ബൈക്ക് യാത്ര"

LIVE NEWS - ONLINE

 • 1
  30 mins ago

  ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

 • 2
  11 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 3
  12 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 4
  14 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 5
  16 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 6
  18 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 7
  19 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 8
  19 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 9
  20 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി