Friday, January 18th, 2019

    ബാഴ്‌സലോണ: അര്‍ജന്റീനന്‍ താരം ലയണല്‍ മെസി ക്ലബ് വിടുകയാണെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സ്പാനിഷ് ക്ലബായ ബാഴ്‌സലോണയുടെ അമരത്ത് വിരാജിക്കുന്ന മെസി ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. കൂടാതെ ചെല്‍സിയുടെ ഗോള്‍കീപ്പര്‍ തിബോട്ട് കൊര്‍ട്ടൊസിനെയും ഡിഫന്‍ഡര്‍ ഫിലിപ് ലൂയിസിനെയും മെസി ഫോളോ ചെയ്യുന്നുണ്ട്. സ്പാനിഷ് ക്ലബ്ബിനോടും പരിശീലകന്‍ ലൂയിസ് എന്റിക്കെയുമായും മെസി ഇപ്പോള്‍ അത്ര നല്ല രസത്തിലല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തില്‍ നിന്നു … Continue reading "മെസി ക്ലബ് മാറുന്നതായി അഭ്യൂഹം"

READ MORE
        പരദൂഷണം പൊതുവെ സ്ത്രീകളിലും പുരുഷന്‍മാരിലും കണ്ടുവരുന്ന ദുഷ് പ്രവണതയാണ്. എന്നാല്‍ പുരുഷ പരദൂഷണത്തിന് ചില പ്രത്യേകതയുണ്ട്. അവ എന്തെന്ന് നോക്കാം….. സ്ത്രീകള്‍ പുരുഷന്മാരുടെ ഗോസിപ്പിന്റെ ഒരു ഇരയാണ്. സ്ത്രീയുടെ സൗന്ദര്യം, ശരീരം, സ്വഭാവം തുടങ്ങിയയെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പുരുഷന്മാരുടെ, പ്രത്യേകിച്ച് ബാച്ചിലേഴ്‌സിന്റെ പൊതുസ്വഭാവമാണെന്നു പറയാം. ഗാഡ്ജറ്റുകള്‍ പുരുഷഗോസിപ്പുകളില്‍ പ്രധാനമാണ്. ഇവയുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഇവരുടെ വര്‍ത്തമാനത്തില്‍ വരും. ഭാവിപരിപാടികള്‍ ഇവരുടെ ഗോസിപ്പുകളില്‍ പെടുന്ന മറ്റൊരു കാര്യമാണ്. വിവാഹം, വിവാഹം കഴിഞ്ഞാലുണ്ടാകാന്‍ പോകുന്ന പുലിവാലുകള്‍ … Continue reading "പുരുഷ പരദൂഷണത്തിന്റെ പൊരുള്‍ …"
      കണ്ണൂര്‍ : കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം ജനുവരി 20ന് ജില്ലയില്‍ 600 ലേറെ കേന്ദ്രങ്ങളില്‍ റണ്‍ കേരള റണ്‍ കൂട്ടയോട്ടം നടക്കും. 200 മുതല്‍ 800 മീറ്റര്‍ വരെയാണ് കൂട്ടയോട്ടം. തടസങ്ങളില്ലാതെ കൂട്ടയോട്ടം നടത്തുന്നതിന് അതത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരെയാണ് ചുമതലപ്പെടുത്തുക, വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖര്‍ നയിക്കും. രാവിലെ 10.30ന് സംസ്ഥാനത്താകെ ഒരേ സമയത്താണ് കൂട്ടയോട്ടം തുടങ്ങുക. ഒരു പോയിന്റില്‍ 500 മുതല്‍ 1000 പേര്‍ വരെ പങ്കെടുക്കും. മെഗാ റണ്‍ … Continue reading "‘റണ്‍ കേരള റണ്‍ ‘ കണ്ണൂര്‍ തയ്യാറെടുക്കുന്നു; ജനപങ്കാളിത്തം ഉറപ്പാക്കും"
      യുവാക്കളുടെ മനം കുളിര്‍പ്പിച്ച് ശ്രൂതി ഹാസന്റെ ഐറ്റം ഡാന്‍സ്…തേവറിലെ ഗാനമാണ് യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്… മാഡ്മിയാന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മിഖ സിങും, മമ്ത ശര്‍മ്മയും ചേര്‍ന്നാണ്. കൗസര്‍ മുനീറിന്റെ വരികള്‍ക്ക് സാജിദ് വാജിദ് ഈണം പകര്‍ന്നിരിക്കുന്നു. ശ്രുതി ഹാസനെ കൂടാതെ അര്‍ജുന്‍ സിങും ഗാനത്തില്‍ എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിലെ സൂപ്പര്‍മാന്‍, രാധാ നാച്ചേങ്കി, ലെറ്റ്‌സ് സെലിബ്രേറ്റ്, ജോഗിയാന്‍ തുടങ്ങിയ പാട്ടുകള്‍ പുറത്തിറങ്ങിയിരുന്നു. തേവറിലെ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ഗാനമാണിത്… കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ … Continue reading "യുവമനസ് കുളിര്‍പ്പിച്ച് ശ്രുതിയുടെ ഐറ്റം ഡാന്‍സ്"
      കണ്ണൂര്‍ : പയ്യാമ്പലത്തെ സൗന്ദര്യതീര്‍ത്ഥ കടലില്‍ കണ്ണൂര്‍ മഹോത്സവത്തിന് നക്ഷത്ര ശോഭ പടര്‍ത്താന്‍ അഭ്രപാളികളിലെ മിന്നുംതാരം മണ്ണിലേക്കിറങ്ങിവരും. 19 മുതല്‍ രണ്ടാഴ്ചക്കാലം പയ്യാമ്പലത്ത് കാത്തിരിക്കുന്നത്് ഉല്ലാസനാളുകള്‍. കണ്ണൂര്‍ മഹോത്സവത്തിന് കൂടുതല്‍ നിറം പകരാന്‍ പുതുതലമുറയുടെ ഹരമായ നടന്‍ അല്ലു അര്‍ജുന്‍ എത്തുമെന്നുറപ്പായി. കണ്ണൂര്‍ മഹോത്സവത്തിന് ചുക്കാന്‍ പിടിക്കുന്ന കലക്ടര്‍ ഡോ. പി ബാലകിരണിന്റെ ക്ലാസ്‌മേറ്റ്‌സ് കൂടിയാണ് പ്രസിദ്ധ സിനിമാതാരം അല്ലു അര്‍ജുന്‍. കഴിഞ്ഞ ദിവസം കലക്ടര്‍ പി ബാലകിരണ്‍ ഹൈദരാബാദിലെത്തി സഹപാഠിയെ കണ്ടിരുന്നു. … Continue reading "വിണ്ണിലെ മിന്നുംതാരം പയ്യാമ്പലത്ത് മണ്ണിലേക്കിറങ്ങും"
    ബെയ്‌റൂത്ത്: രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്റെ മിസ് യൂണിവേഴ്‌സല്‍ പീസ് ആന്‍ഡ് ഹ്യുമാനിറ്റി പട്ടം ഇന്ത്യക്കാരിയായ റുഹി സിംഗിന്. ലബനനിലായിരുന്നു മത്സരം. ഈ നേട്ടത്തിനര്‍ഹയാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണിവര്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 145 സുന്ദരികളെ തോല്‍പ്പിച്ചാണ് ഇന്ത്യക്കാരി ഒന്നാമത് എത്തിയത്. അരലക്ഷം ഡോളറാണ് (30 ലക്ഷം രൂപ) സമ്മാനത്തുക. സമാധാന വക്താക്കളായ സുന്ദരികള്‍ എന്ന പ്രമേയവുമായി ലോക സമാധാനദൗത്യ സംഘടനയാണ് സൗന്ദര്യ മല്‍സരം നടത്തിയത്.
      ബ്രിട്ടന്റെ ആറാം കിരീടാവകാശിയായ ബിയാട്രീസ് രാജകുമാരിക്കു കിട്ടുന്നത് ഒരു സാധാരണ പൗരന്റെ ശമ്പളം. രാജ്യാന്തര എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ സോണി പിക്‌ചേഴ്‌സിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലൂടെ പുറത്തുവന്ന രേഖകളിലാണ് ബിയാട്രീസ് രാജകുമാരിയുടെ ശമ്പളവിവരവും ഉള്ളത്. സോണിയുടെ ആറായിരത്തിലേറെ സ്റ്റാഫ് അംഗങ്ങളുടെ ജോലി,ശമ്പള വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ രേഖകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. റിലീസിന് ഒരുങ്ങുന്ന ഏതാനും സിനിമകളും പുറത്തായി. ഉത്തര കൊറിയന്‍ ഹാക്കര്‍മാരാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം.സോണിയില്‍ ഇന്റര്‍മീഡിയേറ്റ് കോ-ഓര്‍ഡിനേറ്റിങ് പ്രൊഡ്യൂസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ബിയാട്രീസിനു … Continue reading "ആറാം തമ്പൂരാട്ടിക്ക് സാധാരണക്കാരന്റെ ശമ്പളം"
      സംസ്ഥാനത്ത് വന്‍തോതില്‍ മയക്കുമരുന്നൊഴുകുന്നു. കേട്ട് പരിചയമുള്ള ബ്രൗണ്‍ഷുഗറും ഹെറോയിനുമൊക്കെ പുതിയപേരുകളിലാണ് ഒഴുകുന്നത്. ഈ വര്‍ഷം തന്നെ 550 കേസുകളിലായി 596 പേരെ അറസ്റ്റുചെയ്തു. പതിവായി പിടികൂടുന്ന കഞ്ചാവും ഹെറോയിന്‍, ചരസ്, ഹാഷിഷ് ഓയില്‍, കൊക്കെയിന്‍, പെത്തഡിന്‍ എന്നിവ്‌ക്കൊക്കെ പുറമേ കെറ്റാമിന്‍, നെട്രോസ്പാം, ബ്രൂപ്പിഡോര്‍ഫിന്‍, ആമ്പറ്റാമിന്‍, സെന്റാനല്‍, കൊടീന്‍, ലൈസര്‍ജിങ് ആസിഡ് എന്നിവയാണ് പുതുമുഖലഹരികള്‍. ഈ ലഹരികളില്‍ കൂടുതലും നമ്മുടെ കോളജുകളിലും യുവാക്കളെയും ലക്ഷ്യമിട്ടാണെന്നുമാണ് തെളിഞ്ഞിട്ടുണ്ട്. വന്‍തോതില്‍ മയക്കുമരുന്നു വരുന്നതിന്റെ സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര … Continue reading "യുവാക്കളെ ലക്ഷ്യമിട്ട് പുതുമുഖ ലഹരികള്‍"

LIVE NEWS - ONLINE

 • 1
  8 mins ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 2
  25 mins ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 3
  3 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 4
  4 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 5
  4 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 6
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 7
  5 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 8
  5 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 9
  5 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം