Saturday, February 23rd, 2019

    നാരങ്ങമണം ചാലിച്ച് ബിക്കനിയിട്ട പെണ്ണിന്റെ ലലലലലാ…ലാ,ലാ,ലാ എന്ന ഈ ഈണംഓര്‍ക്കാത്തവര്‍ വളറെ കുറവായിരിക്കും. നൊസ്റ്റാള്‍ജിയെയ്ക്കാപ്പം ഫ്രെഷ്‌നസ്സും പതയുന്ന ഈ ഈണത്തിന് ഇന്നും കുളിര്‍മ്മ നഷ്ഠപ്പെട്ടിട്ടില്ല. എന്നാല്‍ കാട്ടുപൊന്തയിലെ വെള്ളച്ചാട്ടത്തില്‍ ആടിത്തിമിര്‍ക്കാന്‍ വീണ്ടുമെത്തുകയാണ് ലിറില്‍ ഗേള്‍! കണ്ണും മനസ്സും നിറച്ച്… കുളിമുറികളിലെ മൂളിപ്പാട്ടുകള്‍ക്ക് ഒരേ ഈണം പകര്‍ന്ന കാലം ഓര്‍മിപ്പിച്ചുകൊണ്ട്…ഇക്കുറി കോരിത്തരിപ്പിക്കാനെത്തുന്നത് ബ്രസീലുകാരി അനബല്ലെയാണെന്നു മാത്രം. കുളി ഒരു തരളാനുഭവമാണെന്ന് അതുവരെ കാണാത്ത കുളിരുകോരുന്ന പരസ്യത്തിലൂടെ ഹിന്ദുസ്ഥാന്‍ ലീവര്‍ ലിറില്‍ സോപ്പിലൂടെ കാണിച്ചുതരികയായിരുന്നു. ഫ്രെഷ്‌നസ് അതുതന്നെയായിരുന്നു … Continue reading "ഗൃഹാതുരത്വം പേറുന്ന ഈണം….."

READ MORE
        മോസ്‌കോ: റഷ്യയിലെ മോസ്‌കോ നഗരത്തിലുള്ള നഗ്‌ന സലൂണുകള്‍ പോലീസിന് തലവേദനയാവുന്നു. കാരണം ഇവിടെ മുടിവെട്ടുന്നതും ഷേവുചെയ്യുന്നതുമൊക്കെ നഗ്‌ന സുന്ദരിമാരാണ്. ഒരു വ്യവസായ ഗ്രൂപ്പിന്റെ പുത്തന്‍ സംരംഭമാണ് പോലീസിന് തലവേദനയായിരിക്കുന്നത്. ‘പിറന്ന പടി’യിലുള്ള സുന്ദരിമാരുടെ മുടിവെട്ടല്‍ ക്ലിക്കായതോടെ രണ്ടുമാസത്തില്‍ ഒരുതവണ മുടിവെട്ടുന്നവര്‍ ഇപ്പോള്‍ ആഴ്ചകളില്‍ ഇത്തരം സലൂണുകള്‍ സന്ദര്‍ശിച്ച് മുടിവെട്ടി സുന്ദരന്‍മാരാവുകയാണ്. പണം കൂടതലാണെങ്കിലും അതൊന്നും ആരെയും ബാധിക്കുന്നില്ല. ഒരാളില്‍ നിന്ന് ഈടാക്കുന്നത് എണ്‍പതു ഡോളറാണ്. കൂലികൂടുതലാണെങ്കിലും നഗ്‌നസൗന്ദര്യം ആസ്വദിക്കാന്‍ പുരുഷന്മാരുടെ ഇടിച്ചുകയറ്റമായിരുന്നു. … Continue reading "ഇവിടെ മുടിവെട്ടുന്നത് നഗ്ന സുന്ദരിമാര്‍"
        ഉപയോഗശേഷം ഹെല്‍മെറ്റ് സൂക്ഷിക്കുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കൊരു പ്രശ്‌നമായിരുന്നു. എന്നാല്‍ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പെരുനാട് ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനിയറിങ് കോളേജിലെ ഒരുസംഘം വിദ്യാര്‍ഥികള്‍. ഉപയോഗശേഷം മടക്കി ബാഗില്‍ സൂക്ഷിക്കാവുന്നതരം ഹെല്‍മെറ്റുകളാണ് അവര്‍ നിര്‍മിച്ചിരിക്കുന്നത്. കൊട്ടാരക്കര ഇഞ്ചക്കാട് ശ്രീലകത്തില്‍ വി.എസ്. അരുണ്‍ ഉള്‍പ്പെടുന്ന കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് പ്രോജക്ടിന്റെ ഭാഗമായി ഈ നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ടി.ശരത്കുമാര്‍, ജിജോ രാജന്‍, നിബുമാത്യു റോയി എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍. മടക്കിവെക്കുമ്പോള്‍ 40 … Continue reading "മടക്കി സൂക്ഷിക്കാവുന്ന ഹെല്‍മറ്റുമായി വിദ്യാര്‍ത്ഥികള്‍"
      ബോളിവുഡിന് മനോഹരമായ മെലഡികള്‍ സമ്മാനിച്ച ഗായകന്‍ അങ്കിത് തിവാരി പാക്കിസ്ഥാന്‍ ചിത്രത്തിനായി പാടുന്നു. ബിന്‍ റോയേ എന്ന ചിത്രത്തിന് വേണ്ടിയാണ് അങ്കിത് തിവാരി ഗാനം ആലപിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ചിത്രത്തില്‍ ഗാനം ആലപിക്കാന്‍ ലഭിച്ച അവസരം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും പാക്ക് ആരാധകര്‍ ഗാനം സ്വീകരിക്കുമെന്ന് കരുതുന്നു എന്നും ഗാനം പാടിയ വിവരം സ്ഥീരികരിച്ചുകൊണ്ട് അങ്കിത് പറഞ്ഞു. എംഡി ഫിലിംസിന്റെ ബാനറില്‍ മോണിമ ദുരൈദ് നിര്‍മ്മിക്കുന്ന ചിത്രമാണ് ബിന്‍ റോയേ. ഷെഹ്‌സാദ് കാശ്മീരി സംവിധാനം … Continue reading "പാക് ഗാനവുമായി അങ്കിത് തിവാരി"
        പ്രദീപന്‍ തൈക്കണ്ടി കണ്ണൂര്‍: പകരംവെക്കാനില്ലാത്ത, ആവശ്യത്തിനനുസരിച്ച് വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്ത രക്തത്തിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ കാര്‍ പ്രചരണായുധമാക്കി രണ്ട് യുവാക്കള്‍. പഴയങ്ങാടി വാദിഹുദ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകരായ ഉണ്ണി പുത്തൂരും പി ടി റിനോഷുമാണ് രക്തദാന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പുത്തന്‍ മാതൃക പരീക്ഷിച്ചത്. തങ്ങളുടെ മാരുതികാര്‍ തന്നെ പ്രചരണ വാഹനമാക്കി മാറ്റുകയായിരുന്നു ഇവര്‍. കാറിന്റെ ബോണറ്റ്, ഇരുവശങ്ങളിലെയും ബോഡി, പിറക് വശത്തെ ബോഡിയും ഗ്ലാസ്സും ഇരുഭാഗത്തെയും ഗ്ലാസുകള്‍, മുകള്‍ഭാഗം … Continue reading "രക്തദാന സന്ദേശവുമായി ഉണ്ണിയും റിനോഷും പിന്നെ കാറും"
      തന്മാത്രാ വലിപ്പത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ പുതിയ മുന്നേറ്റവുമായി ഇന്ത്യന്‍ ഗവേഷക. അമേരിക്കയില്‍ കൊളംബിയ സര്‍വകലാശാലയിലെ ലത വെങ്കട്ടരാമനാണ്, ഒറ്റ തന്മാത്രയില്‍ ഡയോഡ് സൃഷ്ടിക്കാന്‍ മാര്‍ഗം കണ്ടെത്തിയത്. തന്മാത്രയെ ഡയോഡാക്കി മാറ്റാന്‍ മുമ്പും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, അത്തരം ശ്രമങ്ങളെ അപേക്ഷിച്ച് 50 മടങ്ങ് മികച്ച ഡിസൈനാണ് തങ്ങള്‍ സൃഷ്ടിച്ചതെന്ന് യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ ലത പറഞ്ഞു. നാനോവലിപ്പമുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏകതന്മാത്രാ ഡയോഡാണ് ലതയും കൂട്ടരും വികസിപ്പിച്ചത്. ഒരു … Continue reading "ഇന്ത്യന്‍ ഗവേഷക ശ്രദ്ധേയമാവുന്നു"
      ജോഹനാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു മാന്യമായി വിടവാങ്ങാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ശിവനാരായണ്‍ ചന്ദര്‍പോള്‍. സമീപകാലത്തെ മോശം ഫോമിന്റെ പേരില്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ മുന്നോടിയായി നടക്കുന്ന പരിശീലന മത്സരത്തിനുള്ള വിന്‍ഡീസ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് ചന്ദര്‍പോളിന്റെ പ്രതികരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ഉടന്‍ വിരമിക്കില്ലെന്നും ചന്ദര്‍പോള്‍ വ്യക്തമാക്കി. ടീമില്‍ യുവ കളിക്കാര്‍ക്കു കൂടുതല്‍ അവസരം ലഭിക്കേണ്ടതിനാണ് ചന്ദര്‍പോളിനെ ഒഴിവാക്കിയതെന്ന് ടീം പ്രഖ്യാപന വേളയില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് … Continue reading "മാന്യമായി വിടവാങ്ങാന്‍ ആഗ്രഹം: ചന്ദര്‍പോള്‍"
        ലക്ഷങ്ങളുടെ ഷാമ്പെയ്ന്‍ ഓഴുക്കി മ്യൂസിക് ആല്‍ബ ചിത്രീകരണ ശ്രദ്ധേയമായി. അമേരിക്കന്‍ പോപ് ഗായിക ബിയോണ്‍സാണ് പുതിയ മ്യൂസിക് വീഡിയോ ആല്‍ബത്തിന്റെ ഒരു സീനില്‍ മാത്രം 20000 ഡോളര്‍ (ഏതാണ്ട് 12 ലക്ഷം രൂപ) ഒഴുക്കിയത്. എയ്‌സ് ഓഫ് സ്‌പെയ്ഡ്‌സ് എന്ന വിലകൂടിയ ഷാമ്പെയ്‌നാണ് ചൂടുള്ളബാത്ത്ടബ്ബിലെ നിമിഷങ്ങള്‍ മാത്രമുള്ള രംഗത്തിനു വേണ്ടി ഒഴുക്കിക്കളഞ്ഞത്. ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞ ഈ ആല്‍ബം കാണാനായി ബിയോണിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. ഏതായാലും ബിയോണ്‍സിന്റെ ധൂര്‍ത്തിനെ ആരാധകര്‍ … Continue reading "ലക്ഷങ്ങളുടെ ഷാമ്പെയ്ന്‍ ഒഴുക്കി ബിയോണിന്റെ മ്യൂസിക് ആല്‍ബം"

LIVE NEWS - ONLINE

 • 1
  1 hour ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  2 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  3 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  3 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  3 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  3 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  4 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  4 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  4 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം