Yuva

        കല്‍പ്പറ്റ: കോഴിക്കോട്-ബെംഗളൂരു ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെയുള്ള യുവജനക്കൂട്ടായ്മ ‘ഫ്രീഡം ടു മൂവ് പ്രക്ഷോഭം വ്യാപകമാക്കാനൊരുങ്ങുന്നു. ദേശീയ പാതയിലെ സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണാനും, തുടര്‍ന്ന് കര്‍ണാടകയിലെ വിധാന്‍ സൗധയില്‍ പ്രതിഷേധ ധര്‍ണ നടത്താനുമാണ് ഫ്രീഡം ടൂ മൂവിന്റെ അടുത്ത നീക്കം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബൈക്ക് റാലി ഏറെ ശ്രദ്ധനേടിയിരുന്നു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളെ അണിനിരത്തി, വയനാടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള യുവാക്കളെയും രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും വിവിധ ക്ലബ്ബ് അംഗങ്ങളെയും പങ്കുചേര്‍ത്ത് നടത്തിയ റാലി ശ്രദ്ധേയമായിരുന്നു. ഡി.വൈ.എഫ്‌.െഎ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് ഫ്രണ്ട് (എം), വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ബത്തേരി വി.ആര്‍.െഎ. ക്ലബ്ബ്, കോസ്‌മോ പൊളിറ്റന്‍ ക്ലബ്ബ്, ബത്തേരി ജേസീസ്, സി.െഎ.ടി.യു. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍, ടൂറിസ്റ്റ് കാര്‍ ടാക്‌സി കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓട്ടോമെക്ക് ബീനാച്ചി, ഫ്‌ലാക്‌സ് ക്ലബ്ബ്, ബുള്ളറ്റ് ക്ലബ്ബുകള്‍, ടു സ്‌ട്രോക്ക് ക്ലബ്ബുകള്‍, ജിഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ നിരവധി കൂട്ടായ്മകളും സംഘടനകളും ഫ്രീഡം ടു മൂവിന് പിന്തുണയുമായി എത്തുകയും റാലിയില്‍ കണ്ണികളാവുകയും ചെയ്തിരുന്നു. എം.എല്‍.എ. മാരായ സി.കെ. ശശീന്ദ്രന്‍, െഎ.സി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും യുവജന കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി, ബൈക്ക് റാലിയുടെ സമാപന സമ്മേളനത്തില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുമായി യുവജന കൂട്ടായ്മയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉടന്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. രാത്രിയാത്രാ നിരോധന വിഷയത്തില്‍ കേരളം-കേന്ദ്രകര്‍ണാടക സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രത്യേക ഓര്‍ഡിനന്‍സിലൂടെയോ മറ്റോ നിരോധനം നീക്കണമെന്നുമാണ് ഈ കൂട്ടായ്മ ആവശ്യപ്പെടുന്നത്. സമര പരിപാടികളുടെ ആദ്യഘട്ടമായി ആരംഭിച്ച രണ്ടു ലക്ഷം പേരുടെ ഒപ്പുശേഖരണം തുടരുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയുടെ ഏതാനും ചില കേന്ദ്രങ്ങളില്‍ നിന്നുമാത്രമായി ഒരു ലക്ഷത്തോളം പേരുടെ ഒപ്പുകള്‍ ശേഖരിക്കാനായി. ഒരു മാസത്തിനുള്ളില്‍ ഒപ്പു ശേഖരണം പൂര്‍ത്തിയാക്കി, ഭീമഹര്‍ജി തയ്യാറാക്കി കേന്ദ്ര

ട്രാന്‍സ്‌ജെന്റര്‍ പദവി പഠന ശില്‍പശാലയുമായി ജില്ലാ പഞ്ചായത്ത്

      കണ്ണൂര്‍: രാവിലെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കടന്നുപോയവരെല്ലാം ഒരു നിമിഷം നോക്കിനിന്നിട്ടുണ്ടാകും. മുറ്റത്ത് സുന്ദരികളുടെ ഒരുകൂട്ടം കണ്ടപ്പോള്‍. ചിലര്‍ മുടി കോതിയൊതുക്കുന്നു. മറ്റുചിലര്‍ മുഖത്തെ ചായം ഒപ്പിയെടുക്കുന്നു. ചിലരാകട്ടെ മുന്നിലുള്ള കൂട്ടുകാരിയുടെ സാരിയുടെ ചുരുക്ക് ശരിയാക്കിക്കൊടുക്കുന്ന തിരക്കിലുമായിരുന്നു. ഇതെല്ലാം കണ്ട് ഒരുവിഭാഗമാളുകള്‍ നെറ്റി ചുളിക്കുകയും മുഖം തിരിക്കുകയും ചെയ്തപ്പോള്‍ ചിലര്‍ അടുത്ത് ചെന്ന് സംസാരിക്കകുയം ഹസ്തദാനം നടത്തുകയും ചെയ്തു. ഇരുപത്തിയഞ്ചോളം പേരാണ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്തിന്റെ പടികടന്നെത്തിയത്. തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പറയാന്‍. അവഗണിക്കരുതെന്നും അക്രമിക്കരുതെന്നും പറയാന്‍. തങ്ങള്‍ക്കും എല്ലാവരെയും പോലെ സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറയാന്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്റര്‍ പദവി പഠന ശില്‍പശാലയില്‍ കണ്ട കാഴ്ചകളായിരുന്നു ഇതെല്ലാം. ശില്‍പശാല നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്ജന്റര്‍ വിഭാഗങ്ങള്‍ക്കായി പദ്ധതി അവതരിപ്പിക്കുകയും പദ്ധതിവിഹിതം മാറ്റിവെക്കുകയും ചെയ്ത ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തെന്നും ഇത് പുത്തന്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കുമ്പോള്‍ ആശങ്ക പങ്കുവെച്ചവരുണ്ട്. ഫണ്ട് കൈകാര്യം ചെയ്യാനും പദ്ധതി നടപ്പിലാക്കാനും ഇവര്‍ക്ക് പറ്റുമോയെന്ന്. എന്നാല്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ കണ്ടപ്പോള്‍ അതിശയമാണ് തോന്നിയത്. പാലവും റോഡും മാത്രമല്ല പദ്ധതികളെന്ന് തെളിയിക്കുകയാണ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ട്രാന്‍സ്ജന്റര്‍ വിഭാഗങ്ങള്‍ക്കായി പദ്ധതി നടപ്പിലാക്കിയത് മാതൃകാപരമായ പ്രവൃത്തിയാണ്. ഇന്നുവരെ ഇവരുടെ പ്രശ്‌നങ്ങള്‍ ആരും പരിഗണിച്ചിരുന്നില്ല. നമ്മുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നികുതി പണത്തിന്റെ അവകാശം ഇവര്‍ക്കുമുണ്ടെന്ന് ആരും പറഞ്ഞിരുന്നില്ല. പദ്ധതികള്‍ അവര്‍ക്ക് കൂടിയുള്ളതാണെന്ന തീരുമാനവുമായി മുന്നോട്ട് പോകുന്ന ജില്ലാ പഞ്ചായത്തിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് സ്പീക്കര്‍ പ്രസംഗം അവസാനിപ്പിച്ചത്. ട്രാന്‍സ്‌ജെന്റര്‍ പദവി-പ്രശ്‌നങ്ങള്‍ എന്ന വിഷയം ഇഷ കിഷോര്‍ അവതരിപ്പിച്ചു. പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഗവ.പ്ലീഡര്‍ ബി പി ശശീന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി കെ സുരേഷ്ബാബു, ടി ടി റംല, കെ പി ജയബാലന്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, കാവ്യ ബിജു, സന്ധ്യ ജിജോ, കെ മനീഷ്, ബിന്ദു, പി എം സാജിത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ സംബന്ധിച്ചു. പൊതുസമൂഹത്തില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് തുണയാകുന്നതിനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ഈമാസം അവസാനം ഇവര്‍ക്ക് വേണ്ടി ബ്യൂട്ടീഷന്‍ പരിശീലന കോഴ്‌സ് തുടങ്ങും. ട്രാന്‍സ്‌ജെന്‍ വിഭാഗങ്ങള്‍ക്കായി തൊഴില്‍ നല്‍കി അവരെ സംരക്ഷിക്കുന്നതിന്റെ മുന്നോടിയാണ് പരിശീലനം. ഇവരെ കാണുമ്പോള്‍ ചിലര്‍ അക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് മാറ്റം വരണം. ഇവര്‍ക്ക് നേരെയുണ്ടാകുന്ന അവഗണന അവസാനിപ്പിക്കാന്‍ കഴിയണം. ഇവരോടൊപ്പം സമൂഹത്തിലെ പ്രധാന വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും ഇവര്‍ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യതയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയും മനോഭാവത്തില്‍ മാറ്റം വരുത്തിക്കാനുള്ള ശ്രമങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബഹിരാകാശ ദൗത്യത്തിന് ഇന്ത്യന്‍ വംശജയായ ഡോക്ടറും
ശശികലക്കെതിരായ സോഫിയ അഷ്‌റഫിന്റെ റാപ് സംഗീതം വൈറലാവുന്നു
ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സ്
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം യുവാക്കള്‍ക്ക് ലഹരിയാകുന്നു

        മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ സമൂഹമാധ്യമങ്ങളും യുവാക്കള്‍ക്ക് ലഹരിയാകുന്നു. ഫേസ്ബുക്കിനും വാട്ട്‌സ്ആപ്പിനും മുന്നില്‍ ദിവസവും മണിക്കൂറുകളോളം ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും ഇന്ന് നിത്യകാഴ്ചയാകുകയാണ്. സമൂഹമാധ്യമങ്ങള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് ഇടപാട് മുതല്‍ ലൈംഗിക ഇടപാടുകള്‍ക്ക് വരെ സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ലഹരിയായി മാറുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ദിവസവും മണിക്കൂറുകളോളം ഇവ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരെയുണ്ട്. ഒഴിവാകാന്‍ ശ്രമിച്ചിട്ടും കഴിയാതെ ഉഴലുകയാണെന്ന് തുറന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളും കുറവല്ല. അതേസമയം ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും വ്യാജന്മാര്‍ വിലസുന്നതായും അറിയുന്നു. ചില നമ്പറുകള്‍ ചിലര്‍ വിവിധ ഗ്രൂപ്പുകളില്‍ വ്യാജ പേരുകളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പ്രയാസത്തിലായവരും നിരവധിയാണ്. കണ്ണൂരിലെ ഒരു പൊതുപ്രവര്‍ത്തകന്റെ വാട്ട്‌സ്ആപ്പ് നമ്പറില്‍ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ അഞ്ഞൂറോളം നമ്പറുകളില്‍ നിന്നാണ് സുഖവിവരവുമന്വേഷിച്ച് മെസേജുകള്‍ വന്നത്. 95269 എന്ന് തുടങ്ങുന്ന ഐഡിയ സിം ഉപയോഗിക്കുന്ന ഇദ്ദേഹത്തിന് കാവ്യയല്ലെ എന്ന് ചോദിച്ചാണ് മെസേജുകള്‍ വന്നത്. എങ്ങനെയാണ് ഫോണ്‍നമ്പര്‍ കിട്ടിയതെന്ന് അന്വേഷിച്ചപ്പോള്‍ മിക്കവരും പറഞ്ഞത് ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണെന്നാണ്. കാവ്യയല്ലെന്നും യഥാര്‍ത്ഥ പേരും വിവരങ്ങളും പറഞ്ഞപ്പോള്‍ ചിലര്‍ ഉപദേശിക്കുകയും ചെയ്തു. വിവിധ ഗ്രൂപ്പുകളില്‍ നിങ്ങളുടെ നമ്പര്‍ ഒരു പെണ്ണിന്റെ നമ്പറാണെന്ന് പറഞ്ഞ് പ്രചരിക്കുന്നുണ്ടെന്നും നിങ്ങള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഉപദേശം. മെസേജുകളുടെ പ്രളയത്തെ തുടര്‍ന്ന് ഒരുമാസം നെറ്റ് കണക്ഷന്‍ ഒഴിവാക്കിയ ശേഷം പിന്നീട് നെറ്റ് കണക്ഷന്‍ സജീവമാക്കിയപ്പോഴും പഴയപോലെ സുഖവിവരാന്വേഷണവുമായി മെസേജിന്റെ പ്രളയം തന്നെയാണ്. ഒരു പെണ്‍കുട്ടിയുടെ വിവിധ തരത്തിലുള്ള ഫോട്ടോ അയച്ച് നിന്റെ ഫോട്ടോ നല്ല ഭംഗിയുണ്ടെന്നും മറ്റും കമന്റും വരികയാണെന്ന് യുവാവ് പറയുന്നു. പെണ്‍കുട്ടികളുടെ നമ്പര്‍ ആണെന്ന് കേട്ടാല്‍ പിന്നെ നില്‍ക്കാനും ഇരിക്കാനും കഴിയാത്ത തരത്തില്‍ കമ്പനി കൂടാന്‍ മത്സരിക്കുന്ന യുവാക്കളെയാണ് വാട്ട്‌സ്ആപ്പില്‍ കാണാന്‍കഴിയുന്നത്. യഥാര്‍ത്ഥ പേര് പറഞ്ഞിട്ടും വിശ്വസിക്കാത്ത പലരുമുണ്ടത്രെ. ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പെണ്‍കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകളിലും പലതും വ്യാജന്മാരാണ്. ഇത്തരത്തില്‍ പറ്റിക്കപ്പെട്ടവരും ധാരാളമുണ്ട്

നിരാശ സഞ്ജുവിന് പുലിവാലായി
ശലഭമായ് ഉയര്‍ന്ന് പാക് ഗായിക വീണ്ടും
ഞാന്‍ ഒഹാനിയനെ പ്രണയിക്കുന്നു: സെറീന
ഐഎസ് എന്ന് കേള്‍ക്കുമ്പോള്‍ ജൊവാനയുടെ രക്തം തിളക്കും

      ജൊവാന പലനി എന്ന കുര്‍ദിഷ് വനിതയക്കുറിച്ച് അധികമാര്‍ക്കുമറിയില്ല. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ യുവതി. ഗര്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ റമാദിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ചു. വളര്‍ന്നപ്പോള്‍ ഐഎസ് ഭീകരതയ്‌ക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. ഒടുവില്‍ ഐഎസ് ഈ 23 കാരിയുടെ തലക്കു പ്രതിഫലം ഇട്ടത് ഏഴ് കോടി രൂപ. ഇസ്ലലാമിക് സ്‌റ്റേറ്റിനെതിരെ പോരാടുന്ന ഇവരുടെ തലക്ക് ഇത്രയും വിലയിട്ടിരിക്കുന്നത് ഐ എസ് തന്നെയാണ്. 2014 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇവര്‍ ഐഎസിനെതിരെ പോരാടാന്‍ തീരുമാനിച്ചത്. ഇതിനായി ഇവര്‍ കുര്‍ദ്ദിഷ് സേന്‌ക്കൊപ്പം ചേര്‍ന്നു. 2015 ല്‍ ഒരു വര്‍ഷത്തെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ ജൊവാനയെ കോപ്പന്‍ഹേഗനിലെ ജയിലില്‍ അടച്ചു. ഐഎസ് ഭീകരരുടെ ഒഴുക്ക് തടയാന്‍ വേണ്ടിയായിരുന്നു ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഐഎസിനെതിരെ പോരാടാന്‍ ഉറച്ച് ഇറങ്ങിയ ജൊവാന നിയമം ലംഘിച്ച് രാജ്യം വിട്ടു. ഐ എസ് തീവ്രവാതികളുടെ ക്രൂരത കണ്ട് മനസ് മടുത്താണു ജൊവാന സിറിയയില്‍ പോയതും കൂര്‍ദ്ദി സേനക്കൊപ്പം ചേര്‍ന്നതും. പിന്നീട് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ ഇവരെ രാജ്യത്ത് തിരിച്ചെത്തിച്ചു. ഇനി ഐഎസിനെതിരെ പോരാടാന്‍ പോകരുത് എന്നാണു രാജ്യത്തിന്റെ നിര്‍ദ്ദേശം. പോലീസ് പിടിയിലാണെങ്കിലും ഇവരെ വധിക്കും എന്നാണ് ഐഎസ് പറയുന്നത്

പരാജയങ്ങളെ വിജയമാക്കി പാച്ചേനി

    കണ്ണൂര്‍: കൂട്ടത്തോടെയുള്ള വെട്ടിനിരത്തലുകളെയും പരാജയ പരമ്പരകളെയും നിലംപരിശാക്കിയാണ് സതീശന്‍ പാച്ചേനി കണ്ണൂര്‍ ഡി സി സിയുടെ അമക്കാരനാവുന്നത്. ഇതോടെ വയോധികനായ നേതാക്കള്‍ റദ്ദാക്കപ്പെട്ട നോട്ടുകള്‍ പോലെയായി. ഗ്രൂപ്പ് പോരാട്ടവും വീതംവെപ്പ് രാഷ്ട്രീയവും അവസാനിപ്പിക്കുകയെന്നതും കര്‍മ്മോത്സുകമായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ ചലനാത്മകമാക്കുകയെന്നതുമായിരിക്കും പാച്ചേനിയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം. വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടുന്ന അണികളെ ത്രിവര്‍ണപതാകയില്‍ ഐക്യത്തോടെ അണിനിരത്തുകയെന്നതാണ് പുതിയ പ്രസിഡണ്ടിന് മുന്നിലുള്ള വെല്ലുവിളി. സംഘാടന മികവും ലാളിത്യവും കൊണ്ട് വ്യത്യസ്തനായ സതീശന്‍ പാച്ചേനിക്ക് വിശ്വസ്തതയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. പൊളിറ്റിക്‌സില്‍ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണ് ഈ യുവപോരാളി. ഇദ്ദേഹം അധ്യക്ഷസ്ഥാനത്തെത്തുമ്പോള്‍ കെ സുധാകരന്റെ തട്ടകത്തില്‍ ഐ ഗ്രൂപ്പിന് ജില്ലയില്‍ ലഭിച്ച മേല്‍ക്കോയ്മയാണ് വ്യക്തമാക്കുന്നത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിക്കപ്പെടുന്ന ആളായിരുന്നു പാച്ചേനി. ഗ്രൂപ്പിനതീതമായി പാര്‍ട്ടിപ്രവര്‍ത്തകരെ കണ്ടിരുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അഴിമതിയാരോപണം ഏറ്റിറ്റിട്ടില്ലാത്ത ഈ യുവ സാരഥിക്ക് ഹൈക്കമാണ്ടിലും സംസ്ഥാനത്തും ജില്ലയിലും ആകമാനമുള്ള രാഷ്ട്രീയബന്ധങ്ങളും സൗഹൃദവും പുതിയ സ്ഥാനത്തിന് ഗുണകരമാകും. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കോര്‍പറേഷന്‍ ത്രിതല പഞ്ചായത്ത്, പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം ദയനീയമായിരുന്നു. ഗ്രൂപ്പ് വൈരങ്ങളാണ് പാര്‍ട്ടിയെ തളര്‍ത്തിയത്. പാര്‍ട്ടിയിലെ അംഗീകാരവും മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധവും യുവനിര നേതാക്കളുമായുള്ള അടുപ്പവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകരും. രാഷ്ട്രീയ പ്രവര്‍ത്തനം സാമ്പത്തിക ബാധ്യത മാത്രം സമ്മാനിച്ച ഈ മികച്ച സംഘാടകന്‍ 1996ല്‍ തളിപ്പറമ്പ് മണ്ഡലത്തിലും 2001ലും 2006ലും മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ തീപാറും പോരാട്ടം കാഴ്ചവെച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ല്‍ കണ്ണൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. ഇപ്പോള്‍ 11 വര്‍ഷമായി കെ പി സി സി സെക്രട്ടറിയായിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളാണ് സതീശന്‍ പാച്ചേനി. ഡി സി സി പ്രസിഡണ്ടായുള്ള സ്ഥാനലബ്ധി അപ്രതീക്ഷിതവും ആഹ്ലാദവുമാണെന്ന് സതീശന്‍ പാച്ചേനി പറയുന്നു. ഫോണില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ സുരേന്ദ്രന്‍ എന്നിവരുമായി സംസാരിച്ചു. മറ്റു നേതാക്കളും പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകരുടെയും മുന്‍ ഡി സി സി പ്രസിഡണ്ടുമാരടക്കമുള്ള നേതാക്കളുടെയും സഹകരണത്തോടെ പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായ നിലയില്‍ പാര്‍ട്ടിയെ നയിക്കും. രാഷ്ട്രീയത്തില്‍ പിച്ചവെച്ചത് കണ്ണൂരിലാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന തരത്തിലാക്കിയതും കണ്ണൂരുകാരാണ്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനാണ് പാച്ചേനിയുടെ ആഗ്രഹം. ജില്ലയില്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസമാണുള്ളത്. ദീര്‍ഘകാലമായി കോണ്‍ഗ്രസ് വേദികളിലെ സൗമ്യസാന്നിധ്യമാണ് പാച്ചേനി. ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് സതീശന്റെ പേരിന് പുറമെ പലമുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ ഒരുഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്ഥാനം നല്‍കുമെന്ന് നേതൃത്വം തീരുമാനിച്ചതോടെ 50കാരനായ പാച്ചേനിക്ക് സ്ഥാനം ഉറപ്പാവുകയായിരുന്നു. സതീശന്‍ അധ്യക്ഷനാകുന്നതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കലാണ് ആദ്യ ദൗത്യം. ആദര്‍ശത്തില്‍ അധിഷ്ഠിതമായ പൊതുപ്രവര്‍ത്തന ശൈലിയാണ് മൂന്നരപ്പതിറ്റാണ്ട് രാഷ്ട്രീയരംഗത്തുള്ള സതീശനെ ഏവരുടെയും പ്രിയങ്കരനാക്കുന്നത്. തളിപ്പറമ്പ് പുളിപ്പറമ്പിലാണ് താമസം. ഭാര്യ ബാങ്ക് ജീവനക്കാരിയായ പ്രീന. മക്കള്‍: [&hellip

ചായ നല്‍കിയ പ്രശസ്തി

        ഉപമ വിര്‍ദി, 26കാരിയായ ഈ ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ അഭിഭാഷകയാണ് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ബിസിനസ് വുമണ്‍. പ്രശസ്തയായ ‘ചായവാലി’യാണ് ഉപമ. ഉപമയുടെ മുത്തച്ഛനാണ് അവര്‍ക്ക് ആയൂര്‍വേദ ചായ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊടുത്തത്. പല പ്രത്യേക ചേരുവകളുമുള്ള ഉപമയുടെ ചായയ്ക്ക് ആരാധകരും ഏറെ. ചായ താരമായതോടെ ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ പോലും തുറക്കേണ്ടി വന്നു ഉപമക്ക്. മാത്രമല്ല ചായയുണ്ടാക്കുന്ന ‘ദ ആര്‍ട്ട് ഒഫ് ചായ’ കുറിച്ച് ക്ലാസുകളെടുക്കാനും ഈ ഛണ്ഡിഗഡുകാരി റെഡി. ഇപ്പോള്‍ ഓസ്‌ട്രേലിയിലാണ് അവര്‍ താമസം. തന്റെ ഉദ്യമം ഒരു വിജയമാക്കാന്‍ രണ്ടു വര്‍ഷം വേണ്ടി വന്നു ഉപമക്ക്. സിഡ്ണിയില്‍ നടന്ന വന്‍ ചടങ്ങിലാണ് ഉപമയെ അനുമോദിച്ചത്

താടിയുള്ള പ്രായംകുറഞ്ഞ യുവതി

      ഏറ്റവും നീളമുള്ള താടിയുള്ള പ്രായം കുറഞ്ഞ യുവതിയെന്ന ഗിന്നസ് ബഹുമതി ഇന്തോ ബ്രിട്ടീഷ് വംശജയായ സിഖ് സുന്ദരി സ്വന്തം പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിലെ ബെര്‍ക്‌ഷെയറില്‍ താമസിക്കുന്ന ഹര്‍നാം കൗറാണ് ഈ അപൂര്‍വ ബഹുമതിക്ക് അര്‍ഹയായത്. അറ് ഇഞ്ച് നീളത്തിലുള്ള താടിയാണ്‌ലോക റെക്കോര്‍ഡിന് അര്‍ഹമായിരിക്കുന്നത്. 24ആമത്തെ വയസില്‍, 282 ദിവസം കൊണ്ടാണ് കൗര്‍ ഇത് വളര്‍ത്തിയെടുത്തത്. താടിവെച്ച് റാംപില്‍ കയറുന്ന ആദ്യ യുവതിയെന്ന ബഹുമതിയുംനേരത്തെ കൗര്‍ സ്വന്തമാക്കിയിരുന്നു.ഹോര്‍മോണ്‍ ഘടനയില്‍ മാറ്റം വരുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അപൂര്‍വ അവസ്ഥയാണ് 24കാരിയായ ഹര്‍നാം കൗറിന്. വിജയം ആഗോളതലത്തില്‍ സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് കൗര്‍ പ്രതികരിച്ചു. അമിതമായി പുരുഷ ഹോര്‍മോണ്‍ ഉത്പാതിപ്പിക്കപ്പെടുന്നതാണ് ഇവരുടെ മുഖത്ത് താടിരോമങ്ങള്‍ കൂടുതലായി വളരാന്‍ കാരണമാകുന്നത്. എന്നാല്‍ ഈ താടിയുമായി വീടിനു പുറത്തിറങ്ങിയാല്‍ നിരവധിപേരുടെ പരിഹാസത്തിന് താന്‍ ഇരയാകാറുണ്ടെന്ന് കൗര്‍ പറയുന്നു. പരിഹസിക്കുന്നവരെ വെല്ലുവിളിച്ച് കൗര്‍ ഫാഷന്‍പ്രദര്‍ശനങ്ങളിലും മറ്റും പങ്കെടുക്കാന്‍ തുടങ്ങി. പീഡനങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധകലാരൂപങ്ങളില്‍ പങ്കെടുത്തു. എല്ലാത്തിനുമുള്ള മറുപടിയെന്നോണമാണ് താന്‍ ഗിന്നസ് പുരസ്‌കാരത്തെ കാണുന്നതെന്നും അവര്‍ പ്രതികരിച്ചു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.